കളമശ്ശേരി സ്ഫോടനം: മാർട്ടിൻ ബോംബ് നിർമിക്കാൻ സാധനങ്ങൾ വാങ്ങിയ കടയിലും പെട്രോൾ പമ്പിലും വീട്ടിലും തെളിവെടുപ്പ്

കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ കൂടുതല്‍ ഇടങ്ങളിലെ തെളിവെടുപ്പ് ഇന്ന് നടക്കും. ബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങിയ പള്ളിമുക്കിലെ കട, പെട്രോള്‍ വാങ്ങിയ പെട്രോള്‍ പമ്പ്, തമ്മനത്തെ വീട്, അങ്കമാലിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇടം അടക്കമുള്ള സ്ഥലങ്ങളില്‍ മാര്‍ട്ടിനെ എത്തിച്ചാകും തെളിവെടുപ്പ്.

സ്‌ഫോടനം നടന്ന കളമശ്ശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടുത്തെ തെളിവെടുപ്പ് മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ഈ മാസം 15 വരെയാണ് മാര്‍ട്ടിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍ട്ടിനെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്ന് പൊലീസ് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

 

Top