മോഷ്ടിച്ച നോട്ടുകൾ കിടക്കയിലിട്ട് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം; മോഷ്ടാക്കളെ പിടികൂടി പൊലീസ്

കാണ്‍പൂര്‍: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ മോഷ്ടിച്ച നോട്ടുകള്‍ കിടക്കയിലിട്ട് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരണം നടത്തിയ മോഷ്ടാക്കളെ പിടികൂടി പൊലീസ്. മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പൊലീസ് കുഴങ്ങുമ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ റീല്‍ പ്രത്യക്ഷപ്പെട്ടതും ഈ റീല്‍ പരിശോധിച്ച് പൊലീസ് മോഷ്ടാക്കളെ പിടികൂടിയതും

തരുണ്‍ ശര്‍മ എന്ന ജോത്സ്യന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും പൊലീസിന് മോഷ്ടാക്കളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് മോഷ്ടാക്കള്‍ ഹോട്ടല്‍ മുറിയിലെ കിടക്കയില്‍ മോഷ്ടിച്ച നോട്ടുകള്‍ നിരത്തി വിഡിയോ ചിത്രീകരിച്ചത്. ഈ വിഡിയോ വൈറലായതോടെ പൊലീസും ശ്രദ്ധിച്ചു. തുടര്‍ന്ന് ഡിജിറ്റല്‍ ട്രാക്കിങ്ങിലൂടെ പൊലീസ് പ്രതികളെ കണ്ടെത്തുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്ന് രണ്ട് ലക്ഷം രൂപയും രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top