ന്യൂഡല്‍ഹി: യുഎന്‍.രക്ഷാസമിതിയോഗത്തില്‍ പങ്കെടുക്കുന്നതിനായി വിദേശകാര്യസഹമന്ത്രി ശ്രീ.വി.മുരളീധരന്‍ ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. രക്ഷാസമിതി ഉന്നതതല യോഗത്തില്‍ “സമാധാനസ്ഥാപനവും സുസ്ഥിര സമാധാനവും” എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അദ്ദേഹം സംസാരിക്കും. ബഹു. കെനിയന്‍ പ്രസിഡന്‍റ് ഉഹുറു കെനിയാറ്റ ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കും.
ലോകത്ത് സംഘര്‍ഷങ്ങളും കലാപങ്ങളും അവസാനിപ്പിക്കാനും, രാഷ്ട്രനിര്‍മ്മാണത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനുമുള്ള മാര്‍ഗങ്ങളാണ് ഉന്നതതലയോഗം ചര്‍ച്ച ചെയ്യുക. ആഗോളസമാധാനത്തിനും രാഷ്ട്രങ്ങളുടെ വികസന പ്രക്രിയയിലും പ്രധാനപങ്കുവഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ നിലപാടിന് ഏറെ പ്രസക്തിയുണ്ട്. മൂന്നുദിവസമാണ് വി.മുരളീധരന്‍റെ സന്ദര്‍ശനപരിപാടി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: v muralidaran