കാസര്‍കോട്: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിന് നേരെ ആക്രമണം. കാസര്‍കോട് സിപിഎം ബിജെപി സംഘര്‍ഷം. വനിതാ മതിലിനിടെ കാസര്‍കോട് ചേറ്റുകുണ്ടിലാണ് സിപിഎം – ബിജെപി സംഘര്‍ഷം നടന്നത്. വനിതാമതിലില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേരെ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. മതില്‍ തടസപ്പെടുത്താന്‍ ശ്രമവും ഉണ്ടായി. സ്ഥലത്തു തീ ഇട്ട് പുകച്ചാണ് വനിതാ മതിലിനെത്തിയവരെ പ്രവര്‍ത്തകര്‍ തടഞ്ഞത്.മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. ബിജെപിക്ക് സ്വാധീനമുളള മേഖലയാണിത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്.
കാസര്‍കോട് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറാണ് ആദ്യ കണ്ണിയായത്. തിരുവനന്തപുരത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് അവസാന കണ്ണിയായത്.രാഷ്ട്രീയ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ മതിലിനൊപ്പം അണിനിരന്നു. രുണ്ടയുഗത്തിലേക്ക് കേരളത്തെ കൊണ്ടുപോകുന്നതിരെയുള്ള പ്രതിരോധമാണ് കേരളത്തിലെ വനിതകള്‍ പടുത്തുയര്‍ത്തിതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് സമാപന സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ ചരിത്രം സൃഷ്ടിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.