തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കേരളത്തെ പിടിച്ചുയര്‍ത്താന്‍ സര്‍ക്കാര്‍ രൂപം നല്‍കിയ സാലറി ചാലഞ്ചിന് പിന്നാലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയായി വനിതാ മതില്‍. വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്നാണ് പുതിയ വിവാദം. സര്‍വ്വീസ് സംഘടചനകള്‍ക്ക് ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവ് നല്‍കിയിട്ടുണ്ട്. സാലറി ചാലഞ്ച് പോലെ ജീവനക്കാരെ ഇതിനും മുന്നിട്ടിറക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
ആശ-അങ്കണവാടി വര്‍ക്കര്‍മാര്‍, തൊഴിലുറപ്പു തൊഴിലാളികള്‍, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകള്‍ എന്നിവരെയും വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ ഉത്തരവില്‍ നിര്‍ദേശമുണ്ട്. ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. ഇതിനായി തുക അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ഉത്തരവിലുണ്ട്. സാമൂഹിക നീതിവകുപ്പിനാണ് ഇതിന്റെ ചുമതല. എല്ലാ വീടുകളിലും ലഘുലേഖകള്‍ എത്തിക്കാന്‍ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി.