നിര്‍ഭയ കേസ്സ് പ്രതികളുടെ ആരാച്ചാരാകാമെന്ന് ഷൂട്ടിംഗ് കായികതാരം.അനുമതി ചോദിച്ച് സ്വന്തം രക്തത്താല്‍ കത്ത്

ലഖ്‌നൗ: നിര്‍ഭയയെ വധിച്ചവരെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ഷൂട്ടിംഗ് താരം.വര്‍ത്തികാ സിംഗാണ് സ്വന്തം രക്തത്താല്‍ അമിത് ഷായ്ക്ക് കത്തെഴുതിയത്.നിര്‍ഭയയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ തൂക്കിലേറ്റാനുള്ള സുപ്രീംകോടതിയുടെ വിധിയെ തുടര്‍ന്ന് നിരവധി പേരാണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിരിക്കുന്നത്.

‘ നിര്‍ഭയയെ ക്രൂരമായി കൊലചെയ്ത നാലുപേരേയും തൂക്കിലേറ്റാന്‍ തന്നെ അനുവദിക്കണം. ഇത് രാജ്യത്തെ മുഴുവന്‍ വനിതകള്‍ക്കും വലിയ സന്ദേശമാണ് നല്‍കുക. ഒരു സ്ത്രീയുടെ കയ്യാല്‍ തൂക്കിലേറ്റപ്പെടുന്നു എന്നത് എല്ലാ ബാലാത്സംഗികള്‍ക്കും ഒരു പാഠമാകണം. എല്ലാ വനിതാ എംപിമാരും സിനിമാതാരങ്ങളടക്കമുള്ള പ്രമുഖരും എന്നെ പിന്തുണക്കണം. ഇത് ഈ സമൂഹത്തില്‍ വലിയ മാറ്റം ഉണ്ടാക്കും. വനിതകള്‍ ഭയരഹിതരായി ജീവിക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു പെണ്ണു തന്നെ വധശിക്ഷ നടപ്പിലാക്കുന്നെന്ന അറിവ് ബലാത്സംഗം പോലെ ക്രൂരമായ കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഒരു പാഠമാകും. ഈ കാര്യത്തില്‍ എനിക്കു സിനിമാ നടിമാരുടെയും വനിതാ എംപിമാരുടെയും പിന്തുണ ആവശ്യമാണ്. ഇതു നടപ്പിലാക്കുന്നതിലൂടെ സമൂഹത്തില്‍ മാറ്റം വരുമെന്നാണു പ്രതീക്ഷിക്കുന്നത്. സ്ത്രീകള്‍ സമൂഹത്തില്‍ ഭയപ്പെട്ടു ജീവിക്കേണ്ടവരല്ല’ വര്‍ത്തിക സിങ് വ്യക്തമാക്കി.

2012 ഡിസംബര്‍ 16നാണ് സിനിമ കഴിഞ്ഞു തിരികെ വരും വഴി ബസില്‍ വച്ച് ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി തലസ്ഥാന നഗരിയില്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. ആറു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം റോഡിലേക്കു വലിച്ചെറിഞ്ഞ പെണ്‍കുട്ടി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയിലാണു മരിച്ചത്. രാജ്യം ഞെട്ടിയ കൊടും ക്രൂരതയ്ക്കു നാളെ ഏഴു വര്‍ഷം തികയുമ്പോള്‍ നിര്‍ഭയയുടെ കൊലയാളികളുടെ ആരാച്ചാരാക്കണമെന്ന ഭ്യര്‍ഥനയുമായി രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും നിരവധി ആളുകളാണു രംഗത്തുവരുന്നത്. സിംല സ്വദേശി രവി കുമാര്‍ തന്നെ ആരാച്ചാരാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ നിരവധി ആളുകളും ആരാച്ചാരാകാന്‍ മുമ്പോട്ടു വന്നു.

അതിനിടെ, കേസിലെ നാലു പ്രതികളില്‍ ഒരാളായ അക്ഷയ് താക്കൂര്‍ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച സുപ്രീം കോടതി കേള്‍ക്കും. മൂന്നംഗ ബെഞ്ചാണ് അക്ഷയ്യുടെ ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ ആറു പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്. മറ്റൊരാളായ രാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങിമരിക്കുകയും ചെയ്തു. മറ്റു പ്രതികളായ മുകേഷ്, അക്ഷയ്, പവന്‍, വിനയ് എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Top