സതീശന് ആര്‍ എസ് എസുമായി പാലക്കാട് -വടകര-ആറന്മുള കരാര്‍!ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കണം എന്ന ഉമ്മൻ ചാണ്ടിയുടെ തീരുമാനം ഷാഫി അട്ടിമറിച്ചു ! മുസ്ലിമിൽ ഷാഫി മാത്രം മതി !

കൊച്ചി : കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി .മുഖ്യമന്ത്രി ആകാൻ പ്രതിപക്ഷനേതാവും RSS മായും ബിജെപിയുമായി കരാർ ഉണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് . പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ തോൽപ്പിക്കും .അവിടെ ബിജെപിയെ വിജയിപ്പിക്കാനുള്ള കരാർ ഉണ്ടായിട്ടുണ്ട് .സതീശന് ആര്‍ എസ് എസുമായി പാലക്കാട് – വടകര – ആറന്മുള കരാര്‍ ഉണ്ടാക്കിയിട്ടുണ്ട് .ചെന്നിത്തലയെ പ്രതിപക്ഷനേതാവാക്കണം എന്ന ഉമ്മൻ ചാണ്ടിയുടെ തീരുമാനം ഷാഫി പറമ്പിൽ അട്ടിമറിച്ചു ! മുസ്ലിമിൽ ഷാഫി മാത്രം മതി എന്ന തീരുമാനം ആണ് പാർട്ടിയിൽ .മുസ്ലിം സമുദായത്തിൽ നിന്നും മറ്റൊരു നേതാവിനെ വളർത്തില്ല .ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് കോണ്‍ഗ്രസില്‍ വിമതനീക്കം തുടരുന്നു. കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന പി സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ് – ആര്‍ എസ് എസ് ബാന്ധവം ആരോപിച്ചാണ് ഷാനിബ് കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി എന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശന്‍ ആര്‍ എസ് എസിന്റെ കാല് പിടിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസും ആര്‍ എസ് എസും തമ്മില്‍ പാലക്കാട് – വടകര – ആറന്മുള കരാര്‍ ഉണ്ടായിട്ടുണ്ട് എന്നും ഷാനിബ് പറഞ്ഞു. ഈ കരാറിന്റെ രക്തസാക്ഷിയാണ് മുരളീധരന്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത് എന്നും ഷാനിബ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറന്മുളയില്‍ അടുത്ത തിരെഞ്ഞെടുപ്പില്‍ യു ഡി എഫ് വിജയിക്കും എന്നം എന്നാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സി പി എം തുടര്‍ഭരണം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയ്യാറാകുന്നില്ല. ഷാഫി പറമ്പിലിനെതിരേയും അദ്ദേഹം രംഗത്തെത്തി.

പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണ്. ആ സമുദായത്തില്‍ നിന്ന് ഒരാള്‍ മാത്രം മതി നേതാവ് എന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര്‍ത്താല്‍ ഫാന്‍സ് അസോസിയേഷന്‍കാരെ കൊണ്ട് ഷാഫി അപമാനിക്കുമെന്ന് ഷാനിബ് പറയുന്നു. ഷാഫി പറമ്പിലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞടുപ്പ് രീതി തന്നെ മാറ്റി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മന്‍ ചാണ്ടി അസുഖബാധിതനായതോടെ ഷാഫി പറമ്പില്‍ തലപൊക്കി തുടങ്ങി. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണം എന്ന് ഉമ്മന്‍ ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നെങ്കിലും അത് അട്ടിമറിച്ച് വി ഡി സതീശനൊപ്പം നില്‍ക്കുകയായിരുന്നു ഷാഫി പറമ്പിലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പി കൊണ്ടാണ് ഷാനിബ് പലകാര്യങ്ങളും പറഞ്ഞത്.

വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സാറ് പോയ ശേഷം പാര്‍ട്ടിയില്‍ പരാതി പറയാന്‍ ആളില്ലാത്ത സ്ഥിതിയാണ് എന്നും പരാതി പറയുമ്പോള്‍ അത് കേള്‍ക്കാനാളില്ലെന്നും ഷാനിബ് കൂട്ടിച്ചേര്‍ത്തു. നിവൃത്തിക്കേട് കൊണ്ടാണ് പലരും പാര്‍ട്ടിയില്‍ മിണ്ടാതെ നില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് കോണ്‍ഗ്രസില്‍ നടക്കുന്നത് എന്നും ഷാനിബ് ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ടെന്നും ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ തോല്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പില്‍ സരിന്റെ വിജയത്തിനായി സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാനിബ് അറിയിച്ചു. ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.

Top