മൈക്രോഫിനാന്‍സ് തട്ടിപ്പ്;15 ലക്ഷം രൂപ തട്ടി;വായ്പ്പയെടുക്കാന്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമം

vellappally

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍നിന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രക്ഷപ്പെടാന്‍ സാധിക്കില്ല. വീണ്ടും വെള്ളാപ്പള്ളിക്കെതിരെ കേസ് പത്തനംതിട്ട റാന്നി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. പിന്നോക്ക വികസന കോര്‍പ്പറേഷനില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

വായ്പ്പയെടുക്കാന്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്നും പരാതിയില്‍ പറയുന്നു. നേരത്തെ, മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തിരുന്നു. വെള്ളാപ്പിള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സായിരുന്നു കേസെടുത്തത്. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പാണ് വെള്ളാപ്പള്ളിയും കൂട്ടരും നടത്തിയത്. പിന്നോക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.

നേരത്തെ, മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തിരുന്നു. വെള്ളാപ്പിള്ളിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സായിരുന്നു കേസെടുത്തത്. കേസില്‍ ആകെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എന്‍ സോമന്‍, കെ.കെ മഹേഷ്, ദിലീപ്കുമാര്‍, നജീബ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികള്‍ക്കെതിരെ സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പതിനഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പാണ് വെള്ളാപ്പള്ളിയും കൂട്ടരും നടത്തിയത്. പിന്നോക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.

Top