വിജയസാധ്യതയുള്ള സീറ്റുകള്‍ ആര് നല്‍കിയാലും തള്ളിക്കളയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയസാദ്ധ്യതയുള്ള സീറ്റുകള്‍ ആര് നല്‍കിയാലും തള്ളിക്കളയില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് വെള്ളാപ്പളളി നടേശന്‍. പരമാവധി സമുദായ അംഗങ്ങളെ വിജയിപ്പിക്കുക എന്നതാണ് സമുദായം മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യമെന്നും തുഷാര്‍ വ്യക്തമാക്കി.

കോഴിക്കോട് വടകരയില്‍ എസ്എന്‍ഡിപി നേതൃയോഗം ഉദ്ഘാടനം ചെയ്യവേയാണ് തുഷാര്‍ നിലപാട് വ്യക്തമാക്കിയത്. ഒരു സംഘടനയ്ക്കും സമുദായത്തിനും എസ്എന്‍ഡിപി എതിരല്ലെന്നും പരമാവധി സീറ്റുകളില്‍ സമുദായ അംഗങ്ങളെ വിജയിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസോ കമ്മ്യൂണിസ്‌റ്റോ ബിജെപിയോ സീറ്റ് നല്‍കിയാല്‍ സ്വീകരിക്കും. എന്നാല്‍ പാര്‍ട്ടികളുടെ പിന്തുണയോടെ സ്വതന്ത്രരായിട്ടാകും സമുദായ അംഗങ്ങള്‍ മത്സരിക്കുകയെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
Top