ഏക സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല; രാഷ്ട്രീയ ലാഭം ആണ് സിപിഐഎമ്മിന്റെ ലക്ഷ്യം; സിപിഐഎം ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു;കോണ്‍ഗ്രസിന് കൃത്യമായ നിലപാടുണ്ടെന്ന് വി ഡി സതീശന്‍

കൊച്ചി: ഏക സിവില്‍ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് വി.ഡി. സതീശന്‍. രാഷ്ട്രീയ ലാഭം ആണ് സിപിഐഎമ്മിന്റെ ലക്ഷ്യം. സിപിഐഎം ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. 1987 ല്‍ ഇഎംഎസ് സ്വീകരിച്ച നിലപാട് തെറ്റാണെന്ന് സിപിഐഎമ്മിന് അഭിപ്രായം ഉണ്ടോ. ഏക സിവില്‍ കോഡില്‍ ഇഎംഎസിന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയോ എന്ന് പാര്‍ട്ടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍ കോഡില്‍ കോണ്‍ഗ്രസിന് കൃത്യമായ നിലപാടുണ്ടെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ആ നിലപാട് ആദ്യം പറഞ്ഞതും കോണ്‍ഗ്രസ് ആണ്. സിപിഐഎമ്മിനെ പോലെ മലക്കം മറിയുന്ന നിലപാട് അല്ല കോണ്‍ഗ്രസിന് എന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top