ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. കൊല്ലത്ത് ആര്‍.ശങ്കറിന്‍െറ പ്രതിമ അനാച്ഛാദനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനാണ് സന്ദര്‍ശനം. എന്നാല്‍, ബി.ജെ.പി- എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങള്‍ക്കിടെയുള്ള കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ധാരണക്ക് പുറമെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുമെന്നാണ് സൂചന. ബി.ജെ.പിയുടേയും വിശ്വഹിന്ദു പരിഷത്തിന്‍െറയും നേതാക്കളുമായും വെള്ളാപ്പള്ളി നടേശന്‍ ചര്‍ച്ച നടത്തും.
അതേസമയം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കേര്‍ളത്തില്‍ താമര വിര്‍റ്റിയിക്കാന്‍ പറ്റാതെ കഷടപ്പെടുന്ന ബിജെപി എസ്‌എന്‍ഡിപിയേ പൂര്‍ണമായുമാശ്രയിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്‌എന്‍ഡിപി യോഗം മുന്‍കൈയ്യെടുത്ത് രൂപീകരിക്കുന്ന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി വെള്ളപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്തിയാക്കി ജനവിധി തേടാന്‍ ബിജെപി ഏറെക്കുറെ തീരുമാനിച്ചതായാണ് വിവരം.
ബിജെപി കേന്ദ്ര നേതൃത്വമാണ് സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ അതൃപ്തി മറികടന്ന് ഈ ആവശ്യം മുന്നോട്ട് വച്ചിരിക്കുന്നത്. കേരളത്തില്‍ ആര്‍എസ്‌എസ് ഘടകത്തിന്റെ നിര്‍ദ്ദേശവും പരിഗണിച്ചാണ് വെള്ളപ്പള്ളിയെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം തങ്ങളുടെ താല്‍പര്യം എസ്എന്‍ഡിപി നേതൃത്വത്തെ അറിഒയിച്ചുകഴിഞ്ഞതായാണ് വിവരം. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔപചാരിക തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് എസ്എന്‍ഡിപി.
ബിജെപി – എസ്എന്‍ഡിപി സഖ്യമുണ്ടായാല്‍ സംസ്ഥാനത്തെ എണ്‍പതു മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായി മാറാന്‍ കഴിയുമെന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശമനുസരിച്ചു കേരളത്തില്‍ സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേ വിലയിരുത്തിയിരുന്നു. കൂടാതെ എസ്എന്‍ഡിപിയുമായുള്ള സഖ്യം അനിവാര്യമാണെന്ന നിലപാടാണ് സംസ്ഥാന ആര്‍എസ്എസ് നേതൃത്വത്തിന്റേത്. ഇതെല്ലാം പരിഗണിച്ചാണ് അമിത്‌ഷായുടെ തീരുമാനം. വെള്ളപ്പള്ളിയുടെ സ്വീകാര്യത് ഈഴവ സമുദായത്തിനപ്പുറത്തുള്ള ഹിന്ദുസമുദായങ്ങളിലേക്കു കൂടി വ്യാപിച്ചതായാണ് ആര്‍എസ്‌എസും ബിജെപി കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്.
ഹൈന്ദവ ഏകീകരണ മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 23നു കാസര്‍കോടുനിന്നാരംഭിക്കുന്ന രഥയാത്രയും വെള്ളാപ്പള്ളി നയിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്. രഥയാത്ര വിജയകരമാക്കാന്‍ സംഘപരിവാറിനെയും അനുകൂല നിലപാടുള്ള സാമുദായിക സംഘടനകളെയും രംഗത്തിറക്കും. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ കാര്യമായ പ്രതീക്ഷയില്ലാത്തതിനാലാണ് എസ്എന്‍ഡിപിയുടെ സംഘടനാ ശേഷിയെയും സാമുദായിക ശക്തിയെയും ആശ്രയിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. സഖ്യവിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന ഘടകത്തെ ധരിപ്പിക്കാന്‍ ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് ഈയാഴ്ച തന്നെ കേരളത്തിലെത്തും.
നിയമസഭാ തിരഞ്ഞെടുപ്പു സഖ്യത്തിന്റെ ഭാഗമായി എസ്എന്‍ഡിപിക്കു മല്‍സരിക്കാന്‍ താല്‍പര്യമുള്ള മണ്ഡലങ്ങളുടെ പട്ടിക തയാറാക്കി നല്‍കാനും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാല്‍ എസ്എന്‍ഡിപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. സഖ്യത്തില്‍ എസ്എന്‍ഡിപിയുടെ പാര്‍ട്ടിക്കു മുന്‍തൂക്കം നല്‍കാനും ബിജെപി കേന്ദ്ര നേതൃത്വം തയാറാണ്. എസ്എന്‍ഡിപിക്കു പുറമെ മറ്റു സാമുദായിക സംഘടനകളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാകും പാര്‍ട്ടി രൂപീകരണം. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും സജീവ പിന്തുണ എസ്എന്‍ഡിപിക്കു ലഭിക്കും. തദ്ദേശ ഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ ശക്തികേന്ദ്രങ്ങളായ വാര്‍ഡുകളുടെ പട്ടികയും ബിജെപി കേന്ദ്ര നേതൃത്വത്തിനു നല്‍കും. എസ്എന്‍ഡിപിയുമായുള്ള സീറ്റു വിഭജന ചര്‍ച്ചകള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാവും നടക്കുക.