കൊച്ചി: കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയത് മുസ് ലിമായതിന്റെ പേരിലാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമത്വമുന്നേറ്റ യാത്രക്കിടെ കൊച്ചിയില്‍ വെച്ചാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. മരിക്കണമെങ്കില്‍ മുസ് ലിമായി മരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. കോഴിക്കോട് ഓട്ടോറിക്ഷാ തൊഴിലാളികളും ഡിവൈഎഫ്‌ഐയും വെള്ളാപ്പള്ളിക്കെതിരെ പ്രകടനം നടത്തി. വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തുവന്നു. നൗഷാദിന്റെ ത്യാഗത്തിന്റെ പ്രഭകളയാന്‍ ഒരു വര്‍ഗീയഭ്രാന്തിനും കഴിയില്ലെന്ന് പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
നൗഷാദിനെ അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് ഓട്ടോ തൊഴിലാളികള്‍ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചു. കോഴിക്കോട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി.പാളയത്ത് ഓടവൃത്തിയാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ച നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയത് മുസ്ലീം ആയതിനാലാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അവഹേളനം. സമത്വ മുന്നേറ്റ യാത്രയുടെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.കഴിഞ്ഞ ദിവസം പാളയത്ത് ഭൂഗര്‍ഭ അഴുക്ക്ചാലില്‍ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാനായി ശ്രമിക്കുമ്പോഴാണ് നൗഷാദിന് ജീവന്‍ നഷ്ടപ്പെട്ടത്. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന നൗഷാദ് ഓടയില്‍ വീണ് പിടയുന്ന ഒരു പരിചയവും ഇല്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കണ്ട് അവരുടെ രക്ഷയ്ക്കായി ഇറങ്ങുകയായിരുന്നു. വിഷവാതകം വമിക്കുന്ന ഓടയിലേക്ക് ഇറങ്ങിയ നൗഷൗദിനും രക്ഷപ്പെടാനായില്ല.
നൗഷാദിന്റെ വീട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നൗഷാദിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതിനെയാണ് വെള്ളാപ്പള്ളി വിദ്വേഷം വിതയ്ക്കുന്ന രീതിയില്‍ സമീപിച്ചത്.