എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടി ഉടനില്ല; തീരുമാനം കൗണ്‍സിലിന് വിട്ടു.നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അവസാന രൂപമാകും;സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും തീരുമാനം

ആലപ്പുഴ :എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടി ഉടനെയില്ലയെന്ന് വെള്ളാപ്പള്ളി നടേശന്‍.രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കണമോ എന്നു തീരുമാനിക്കാന്‍ കൗണ്‍സിലിന് വിട്ടു.നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് അവസാന തീരുമാനം എടുക്കുമെന്നും ഭാരവാഹികളുടെ യോഗത്തിന് ശേഷം വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നു ചേര്‍ന്ന യോഗത്തില്‍ നാലുപേരൊഴിച്ച് ഭൂരിപക്ഷം പേരും രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന നിലപാടിലായിരുന്നു. ഭൂരിപക്ഷസമുദായങ്ങളുമായി യോജിച്ച് പാര്‍ട്ടിയുണ്ടാക്കണമെന്നാണ് വോട്ടെടുപ്പ് ഫലം. ഭൂരിപക്ഷ സമുദായത്തിന്റെ സംരക്ഷണത്തിനായി കേരള യാത്ര നടത്തും. നവംബര്‍ 15 മുതല്‍ മുപ്പതുവരെയാകും യാത്ര. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരരംഗത്ത് ഇടപെടും. സമാനചിന്താഗതിക്കാരുമായി കൈകോര്‍ക്കാനും ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു.
അണികള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയ പാര്‍‌ട്ടി രൂപവല്‍ക്കരിക്കുമെന്ന് നടേശന്‍ യോഗത്തിന് മുന്‍പ് പറഞ്ഞിരുന്നു. അണികള്‍ ആവശ്യപ്പെട്ടാല്‍ കേരള യാത്രയും നടത്തും. ആരു നയിക്കും എങ്ങനെ നയിക്കുമെന്നെല്ലാം ഇന്നത്തെ യോഗം തീരുമാനിക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. എസ്എന്‍ഡിപി യോഗത്തിന്റെ തീരുമാനം നടപ്പാക്കുന്ന ദാസന്‍ മാത്രമാണ് താനെന്നും. അന്തിമ തീരുമാനം ഇന്നത്തെ എസ്എന്‍ഡിപി യോഗത്തിന്റെ ഭാരവാഹികളുടെ യോഗത്തിന് ശേഷമെന്നും വെള്ളാപ്പള്ളി ചേര്‍ത്തലയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരുടെ മുന്നിലും മുട്ടുകുത്താന്‍ തയാറാല്ല. ഞങ്ങള്‍ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കേണ്ടേത് ഞങ്ങളാണ്. കുറേ രാഷ്ട്രീയ തമ്പുരാക്കന്‍മാര്‍ ഞങ്ങളെ അടിയാന്‍മാരെ പോലെയാണ് കാണുന്നത്. അതാണ് അപകടവും അവര്‍ക്ക് പറ്റിയ അപജയവും. വ്യക്തിപരമായി പലതും പറഞ്ഞിട്ടുണ്ടാകും. എന്നാല്‍ യോഗം ഭാരവാഹികളുടെ തീരുമാനമാണ് അന്തിമം. പരമോന്നത നീതിപീഠം തീരുമാനിക്കുന്നത് എന്താണോ അത് നടപ്പിലാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളയാത്ര പോലുള്ളകാര്യങ്ങള്‍ തള്ളിക്കളയാന്‍ സാധിക്കില്ല. ആര് നടത്തണം എങ്ങിനെ നടത്തണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കണം. സിപിഎം ഇങ്ങോട്ട് എടുക്കുന്ന നിലപാട് പോലെയാകും അങ്ങോട്ടും. ഇങ്ങോട്ട് സ്നേഹത്തില്‍ ആണെങ്കില്‍ അങ്ങിനെ തിരിച്ചാണെങ്കില്‍ അങ്ങിനെയും. ഇരുമുന്നണികളും പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ഞങ്ങളോട് എങ്ങനെ പെരുമാറുന്നോ അതു പോലെ തിരിച്ചും പെരുമാറും. എസ്എന്‍ഡിപിയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.138 യൂണിയന്‍ ഭാരവാഹികള്‍, പോഷക സംഘടനകളുടെ ഭാരവാഹികള്‍ എന്നിവരാണ് പങ്കെടുത്തത്.
പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം പൂര്‍ണമായി തള്ളിക്കളയാന്‍ ആകില്ലെന്നു വെള്ളാപ്പള്ളി നടേശന്‍ രാവിലെ മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു.എസ്.എന്‍.ഡി.പിയുടെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള യോഗത്തിനു മുന്പ് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് പാര്‍ട്ടി എന്ന ആശയം പരിഗണനയില്‍ ഉണ്ടെന്ന കാര്യം വെള്ളാപ്പള്ളി സൂചിപ്പിച്ചത്. ഇക്കാര്യത്തില്‍ അണികളുടെ തീരുമാനം എന്തായാലും അത് അംഗീകരിക്കും. എനിക്ക് മാത്രമായി തീരുമാനം കൈക്കൊള്ളാവുന്ന വിഷയമല്ലിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.യോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ദാസന്‍ മാത്രമാണ് ഞാന്‍. ഇരു മുന്നണികളും പിന്നാക്ക സമുദായങ്ങളോട് അവഗണനയാണ് കാണിച്ചതെ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും യോഗം ചര്‍ച്ച ചെയ്യും. അതോടൊപ്പം സംഘടനാ കാര്യങ്ങളും ചര്‍ച്ചയാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആരുടെ മുന്നിലും ഞങ്ങള്‍ മുട്ടുകുത്തില്ല. ഞങ്ങള്‍ എന്തു ചെയ്യണം ചെയ്യണ്ട എന്നു തീരുമാനിക്കേണ്ടേത് ഞങ്ങളാണ്. കുറേ രാഷ്ട്രീയ തമ്പുരാക്കന്മാര്‍ ഞങ്ങളെ അടിയാന്മാരെ പോലെയാണ് കാണുന്നത്. അതാണ് അപകടവും അവര്‍ക്ക് പറ്റിയ അപചയവും. സിപിഐ(എം) ഇങ്ങോട്ട് എടുക്കുന്ന നിലപാട് പോലെയാകും അങ്ങോട്ടും. ഇങ്ങോട്ട് സ്‌നേഹത്തില്‍ ആണെങ്കില്‍ അങ്ങിനെ തിരിച്ചാണെങ്കില്‍ അങ്ങിനെയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു

Top