
നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ആളാണ് ദിലീപിന്റെ റാംറ്റാം ഭാര്യ കാവ്യ മാധവൻ .വേങ്ങര ഡീല്‍ നടക്കുമ്പോള്‍ ദിലീപ് ഉപയോഗിച്ചത് കാവ്യയുടെ ഫോണ്‍ ആണെന്നും കാവ്യയെ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും സംവിധായകൻ ബാലചന്ദ്രകുമാര്‍ . ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികം ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്.
കേസില്‍ നിര്‍ണായകമായ ഫോണുകള്‍ ഏത് കാലഘട്ടത്തില്‍ ഉപയോഗിച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികവും ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. 2018 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ഉപയോഗിച്ച ഫോണ്‍ കിട്ടിയാല്‍ അതില്‍ നിന്ന് ഒരുപാട് വിവരങ്ങള്‍ ലഭിക്കും. ഇപ്പോള്‍ എല്ലാവരും ദിലീപിന്റെ ഫോണിന്റെ പിന്നാലെയാണ്. സഹോദരി ഭര്‍ത്താവിന്റെ ഫോണിന്റെയും അനുജന്റെ ഫോണിന്റെ പിന്നാലെയാണ്.
കാവ്യയുടെ ഫോണും ഒരുപാട് കാലം ദിലീപ് ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിച്ച് കൊണ്ടിരിക്കുന്നുണ്ട്. വേങ്ങര സംഭവം നടക്കുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണ്. ഈ ഫോണിന്റെ വിവരങ്ങളെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. വേങ്ങര ഡീല്‍ നടന്നതും സുരാജിന്റെയും അനൂപിന്റെയും ഫോണിലൂടെയാണ്, 2017 സെപ്തംബര്‍ മാസത്തില്‍. അതുകൊണ്ട് ഏതെങ്കിലും ഏഴ് ഫോണുകള്‍ പരിശോധിച്ചത് കൊണ്ട് കാര്യമില്ല. ഈ കാലഘട്ടങ്ങളിലെ ഫോണുകള്‍ കണ്ടെത്തണം, കാലഘട്ടം പ്രധാനപ്പെട്ടതാണ്. കാവ്യയുടെ ഫോണും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം.
വേങ്ങരയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം രൂപ കൈമാറി നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം നടന്‍ ദിലീപും ഭാര്യ കാവ്യാ മാധവനും വേങ്ങരയില്‍ എത്തി കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന് അമ്പത് ലക്ഷം രൂപ കൈമാറിയതായാണ് കഴിഞ്ഞദിവസം ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ജാമ്യത്തില്‍ ഇറങ്ങി പത്ത് മാസം പിന്നിട്ട ശേഷമാണ് ഇരുവരും വേങ്ങരയില്‍ എത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു
മലപ്പുറം നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണിത്. വേങ്ങര സംഭവത്തെക്കുറിച്ച് ബാലചന്ദ്രകുമാര്‍ പറഞ്ഞത്: ”തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ 21 ന് അനീപും സുരാജും കാണാന്‍ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സിഡിആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്കാണ് അവരെത്തിയത്.7 മണിക്ക് തിരികെ പോരുന്നു. അന്നൊക്കെ ദിലീപ് ജയിലില്‍ കിടക്കുകയാണ്. ഒക്ടോബര്‍ മൂന്നിനാണ് ജാമ്യത്തില്‍ ഇറങ്ങുന്നത്.
ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനാ നേതാവിനെ കാണാന്‍ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയ്യില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അന്നവിടെ കേരളത്തിലെ മറ്റൊരു പ്രമുഖനായ രാഷ്ട്രീയ നേതാവും എത്തി. ആഹാരം കഴിച്ചു, പാട്ട് പാടി. പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്.
രാഷ്ട്രീയ നേതാവിന്റെ ഭാര്യയും മക്കളോടൊപ്പം ചിത്രവും എടുത്തിട്ടുണ്ട്. അത് രണ്ട് ദിവസത്തിനകം പുറത്ത് വരും. കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്പറിന്റെ സിഡിആര്‍ പരിശോധിക്കുക. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ മനസിലാവും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത് എന്ന് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറിലൂടെ ബാലചന്ദ്രകുമാർ പറഞ്ഞത്.