ദിലീപുമൊത്ത് വിദേശയാത്ര..!! സുനിയുമായി ഫോണ്‍വിളി..നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു.. അന്‍വര്‍ സാദത്തിന്റെ മൊഴി

തിരുവനന്തപുരം : നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും ആലുവ എം.എല്‍.എയുമായ അന്‍വര്‍ സാദത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍ അന്‍വര്‍ സാദത്ത് ദിലീപുമായി കൂടിക്കാഴ്ച നടത്തിയത് വന്‍ വിവാദമായിരുന്നു. നിലവില്‍ അന്‍വര്‍ സാദത്തില്‍ നിന്നുമാണ് പോലീസ് മൊഴിയെടുത്തിരിക്കുന്നത്.രാവിലെ പത്ത് മണിക്ക് ശേഷം ഒരു മണിക്കൂറോളമാണ് എംഎല്‍എയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുളള എംഎല്‍എയില്‍ നിന്നും അവിടെ എത്തിയാണ് മൊഴിയെടുത്തത്.

ദിലീപുമായി അന്‍വര്‍ സാദത്തിന് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഡിവൈഎഫ്‌ഐ അന്‍വര്‍ സാദത്തിനെതിരെ പരാതിയും നല്‍കിയിരുന്നു.ദിലീപുമായുള്ള സാമ്ബത്തിക ഇടപാടുകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ചോദിച്ചറിഞ്ഞത് എന്ന് അന്‍വര്‍ സാദത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല ദിലീപുമൊത്തുള്ള വിദേശ യാത്രയെക്കുറിച്ചും ചോദിച്ചറിഞ്ഞു.ദിലീപുമൊത്ത് താന്‍ ഒരു തവണയേ വിദേശത്ത് പോയിട്ടുള്ളൂ. അത് ജയ്ഹിന്ദ് ചാനലിന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് നടത്തിയ യാത്ര ആയിരുന്നുവെന്നും അന്‍വര്‍ സാദത്ത് മൊഴി നല്‍കി.അന്‍വര്‍ സാദത്ത് എംഎല്‍എയ്ക്കെതിരെ വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം. പള്‍സര്‍ സുനിയും ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ വിളിച്ചതിന് രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.ദിലീപിനോട് ചേര്‍ത്തുള്ള ആരോപണങ്ങള്‍ അന്‍വര്‍ സാദത്ത് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. അതേസമയം ദിലീപുമായി അടുത്ത സൗഹൃദബന്ധം ഉണ്ടെന്നുള്ള കാര്യം എംഎല്‍എ സമ്മതിച്ചിട്ടും ഉണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട് തിരുവനന്തപുരത്തുണ്ടായിരുന്ന അന്‍വര്‍ സാദത്തിനെ എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയാണ്  സി.ഐ ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാം അന്വേഷണസംഘം ചോദിച്ചുവെന്ന് അന്‍വര്‍ സാദത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു സ്കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ദിലീപിനെ വിളിച്ചതെന്നും തൊട്ട് മുമ്ബുള്ള ദിവസങ്ങളില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും സംസാരിക്കാനായിരുന്നില്ലെന്നും തുടര്‍ന്നാണ് തൊട്ടടുത്ത ദിവസം സംസാരിച്ചതെന്നും അന്‍വര്‍ സാദത്ത് പൊലീസിനോട് പറഞ്ഞു

Top