ബാഹുബലിയെ വാനോളം പുകഴ്‌ത്തി കേന്ദ്രമന്ത്രി വെങ്കയ്യനായിഡു; ബാഹുബലി മെയ്ക് ഇൻ ഇന്ത്യയുടെ ഉദാത്ത മാതൃക; ഒപ്പം ദങ്കലിനും സുൽത്താനും അഭിനന്ദനം

ന്യൂഡൽഹി: ബാഹുബലി 2 ദ കൺക്ലൂഷൻ മെയ്ക് ഇൻ ഇന്ത്യയുടെ ഉദാത്ത മാതൃകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. എസ്.എസ് രാജമൗലിയുടെ ചിത്രം ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകളെല്ലാം ഭേദിച്ച് മുന്നേറുകയാണെന്നും ഇത് മെയ്ക് ഇൻ ഇന്ത്യ കാംപയിനിന്റെ തിളക്കമുള്ള മാതൃകയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

ബാഹുബലിക്കു മുമ്പും മെയ്ക് ഇൻ ഇന്ത്യയുടെ പ്രതിഫലനങ്ങളുള്ള സിനിമകളുണ്ടായിരുന്നു. ദങ്കൽ, സുൽത്താൻ ഇവയൊക്കെ ഉദാഹരണങ്ങളാണ്. ലോകമെമ്പാടും ഈ സിനിമകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇവയെല്ലാം നിർമ്മിച്ചതും ഇതിനു പിന്നിൽ പ്രവർത്തിച്ചവരും നമ്മൾ തന്നെയാണ്. ഇത് അഭിമാനകരമാണ്. സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനടക്കമുള്ളവരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകസിനിമാ രംഗത്ത് ഇന്ത്യൻ സിനിമകൾക്ക് തനതായ സ്ഥാനമുണ്ടെന്നും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യവും ഭൂപ്രകൃതിയും ആഗോളതലത്തിൽ അവതരിപ്പിക്കാൻ ഇത്തരം സിനിമകൾക്ക് സാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിഗ്യാൻ ഭവനിൽ നടന്ന ദേശീയ ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top