ബാഹുബലിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് കളക്ഷന്‍ റെക്കോര്‍ഡുകള്‍; അഞ്ച് ദിവസം കൊണ്ട് 500 കോടി കടന്ന് രാജമൗലി മാജിക്

മുംബൈ: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി അതിന്റെ വന്‍ കുതിപ്പ് തുടരുകയാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചാണ് ബാഹുബലി മുന്നേറുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ 500 കോടിയും കടന്നു ബാഹുബലിയുടെ കുതിപ്പ്. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം 506 കോടി രൂപ ബാഹുബലി ഇതിനോടകം നേടിക്കഴിഞ്ഞു. ഹോളിവുഡ് ചിത്രങ്ങളെയും വെല്ലുന്ന വിധത്തിലാണ് ഈ ഇന്ത്യന്‍ ചിത്രം ആഗോള മാര്‍ക്കറ്റിലും കുതിക്കുന്നത്.

ചിത്രം റിലീസ് ചെയ്ത മുഴുവന്‍ ഭാഷകളില്‍ നിന്നും ആഗോള വ്യാപകമായി നേടിയ കളക്ഷനുകളുടെ കണക്കാണിത്. ഇന്ത്യയിലെ കളക്ഷന്‍ റെക്കോഡ് 385 കോടിലേക്ക് കടന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. 108 കോടിയാണ് ബാഹുബലി ആദ്യ ദിനത്തില്‍ വാരിക്കുട്ടിയത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമ ആദ്യ ദിനത്തില്‍ 100 കോടിയലധികം കളക്ഷന്‍ നേടുന്നത്. കേരളത്തില്‍ നിന്ന് മാത്രം 6.5 കോടി രൂപ ചിത്രം നേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാഹുബലി 2 ഹിന്ദി പതിപ്പ് 40 കോടിയിലേറെ രൂപ ആദ്യദിനം തന്നെ വാരിക്കൂട്ടിയിരുന്നു. ബോളിവുഡിലെ റെക്കോര്‍ഡായിരുന്നു ഇത്. പ്രമുഖ ടിക്കറ്റ് ബുക്കിങ് സൈറ്റായ ബുക്ക് മൈ ഷോ ബാഹുബലി 2വിന്റെ ബുക്കിങ് തുടങ്ങി 24 മണിക്കൂറിനകം വിറ്റ് തീര്‍ത്തത് 10 ലക്ഷം ടിക്കറ്റുകള്‍. ടിക്കറ്റ് വില്‍പ്പനയില്‍ അമീര്‍ഖാന്റെ ദംഗല്‍ സൃഷ്ടിച്ച റെക്കോര്‍ഡാണ് ബാഹുബലി മറികടന്നത്.

ഇന്ത്യയിലെ 6500 തീയേറ്ററുകളില്‍ ബാഹുബലി റിലീസ് ചെയ്തത്. മലയാളം അടക്കം അഞ്ചു ഭാഷാ പതിപ്പുകളിലാണ് ചിത്രം ഇറങ്ങിയത്. ആദ്യദിനം തന്നെ 121 കോടി നേടി. ഇന്ത്യയില്‍ ഒരു ചിത്രം റിലീസിന് ഇത്രയും പണം വാരുന്നത് റിക്കാര്‍ഡായിരുന്നു. രണ്ടാംദിനം മറ്റൊരു നൂറു കോടി കൂടി ചിത്രം നേടിയെന്ന് ബോക്‌സ് ഓഫീസ് ഇന്ത്യ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ദിനത്തെ കളകഷന്‍ കൂടി ചേര്‍ക്കുമ്പോള്‍ ചിത്രം 221 കോടിക്കു മുകളില്‍ നേടി.

അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കളക്ഷനില്‍ നേരിയ കുറവ് രണ്ടാംദിനം അനുഭവപ്പെട്ടു. അതേസമയം ബാഹുബലിയുടെ ഹിന്ദി പതിപ്പാണ് കളക്ഷനില്‍ മുന്നിട്ടു നില്‍ക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ മാത്രമാണി ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മറ്റു ഭാഷകള്‍ ലഭ്യമല്ലാത്തതിനാല്‍ ചിലര്‍ ഹിന്ദി പതിപ്പാണ് തെരഞ്ഞെടുക്കുന്നത്. ഇതാണ് ഹിന്ദി പതിപ്പിന് കളക്ഷന്‍ കൂടാനുള്ള കാരണം.

Top