വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നു!..ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ

കൊച്ചി: സിനിമ നടിയെ ബലാൽസംഗം ചെയ്തു എന്ന പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം.പ്ര​തി​ക​ളെ കൈ​മാ​റ്റം ചെ​യ്യാ​ൻ ഇ​ന്ത്യ​യു​മാ​യി ക​രാ​റി​ല്ലാ​ത്ത മ​റ്റൊ​രു രാ​ജ്യ​ത്തേ​ക്ക് ഇ​യാ​ൾ ക​ട​ന്ന​താ​യാ​ണ് സൂ​ച​ന.കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കേ​ന്ദ്ര​ത്തി​ന് ന​ൽ​കി​യ അ​പേ​ക്ഷ​യെ​ത്തു​ട​ർ​ന്ന് വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ർ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കി​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച വി​വ​രം ഇ​ന്ന​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.പാ​സ്പോ​ർ​ട്ട് റ​ദ്ദാ​യ വി​വ​രം ഇ​ന്ത്യ​ൻ എം​ബ​സി യു​എ​ഇ പോ​ലീ​സി​നെ അ​റി​യി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​എ​ച്ച് നാ​ഗ​രാ​ജു പ​റ​ഞ്ഞു.യു​എ​ഇ പോ​ലീ​സ് വി​ജ​യ്ബാ​ബു​വി​നെ പി​ടി​കൂ​ടി നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു.പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യ ശേ​ഷം ഇ​യാ​ളെ ഇ​ന്‍റ​ർ​പോ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്തു നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​രു​ന്നു സി​റ്റി പോ​ലീ​സി​ന്‍റെ നീ​ക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.

വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Top