ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ തെറ്റായ പ്രചരണങ്ങള്‍ക്കിരയാകുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നാനാജി ദേശ്മുഖ് അനുസ്മരണ സമ്മേളനത്തിനിടെയാണ് മുന്‍ കേന്ദ്രമന്ത്രിയായ ഉപരാഷ്ട്രപതി ആര്‍എസ്എസ് പ്രചാരകനായത്.
‘ഞാന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നത് ആര്‍എസ്എസ്സിലൂടെയാണ്. ആര്‍എസ്എസ് ആണ് തന്നെ ജീവിതം എന്തെന്നും മൂല്യങ്ങള്‍ എന്തെന്നും പഠിപ്പിച്ചത്. രാജ്യത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും മനസ്സിലാക്കിയതും രാജ്യത്തോടും സഹജീവികളോടുമുള്ള കടമകള്‍ തന്നെ പഠിപ്പിച്ചതും ആര്‍എസ്എസ്സാണ്. മാനവികതയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള അവബോധവും ക്രിയാത്മകപ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി തയ്യാറാക്കാനുള്ള കഴിവും തനിക്ക് ലഭിച്ചത് ആര്‍എസ്എസ്സിലൂടെയാണ്’ ഉപരാഷ്ട്രപതി പറഞ്ഞു.
ആര്‍എസ്എസ് പകര്‍ന്നുനല്‍കുന്നത് അച്ചടക്കവും ആത്മാഭിമാനവും സ്വാശ്രയശീലവും സ്വയംപ്രതിരോധവുമാണ്. ഒരാള്‍ മുന്‍വിധികളില്ലാതെ ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ആര്‍എസ്എസ്സിനെ ഇഷ്ടപ്പെടുകയും അതിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.