സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തല്‍ തലവേദനയാകുന്നത് എഡിജിപി ബി സന്ധ്യയ്ക്ക് .ഗൂഢാലോചന നടന്നുവെന്ന് പെണ്‍കുട്ടി ആരോപിച്ചതോടെ അയ്യപ്പദാസ്,മനോജ് മുരളി,അജിത് കുമാര്‍ എന്നിവരും അകപ്പെടും.എഡിജിപി സന്ധ്യയ്ക്ക് കുടുംബവുമായും സ്വാമിയുമായും വിരോധമുണ്ടെന്ന് കുട്ടിയുടെ കത്തിലും ഫോണ്‍ സംഭാഷണത്തിലും വ്യക്തമാണ് .ഈ മൊഴി കോടതിയില്‍ പോലും നിര്‍ണ്ണായകമാകും.
കണ്ണമ്മൂലയിലെ ചട്ടമ്പി സ്വാമി ജന്മസ്ഥലവുമായി ബന്ധപ്പെട്ട സമരമാണഅ ഗംഗേശാനന്ദയെ തിരുവനന്തപുരത്തേക്കെത്തിച്ചത്.സമരം സന്ധ്യയ്ക്ക് എതിരായിരുന്നു.ഇതിനെതിരായ പ്രതികാരമാണ് സ്വാമിയുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് പെണ്‍കുട്ടി പറയുന്നത്.ഇതേ മൊഴി തന്നെയാണ് പെണ്‍കുട്ടിയുടെ അമ്മയും പറയുന്നത്.ദക്ഷിണമേഖലാ എഡിജിപിയായ സന്ധ്യ ആരോപണത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പോലീസിനെതിരായ ആരോപണവും ഗൗരവമായി കാണണം.പോലീസ് പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങളല്ല മൊഴിയായി നല്‍കിയത്.തന്നെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടോയപ്പോഴാണ് മൊഴി എഴുതിയതെന്ന് പെണ്‍കുട്ടി പറയുന്നു.ഒപ്പം തനിക്ക് മലയാളം വായിക്കാനറിയില്ലായിരുന്നുവെന്നും അടിയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
ചട്ടമ്പിസ്വാമിയുടെ വീടിരുന്ന സ്ഥലം കൈമാറി ബി സന്ധ്യയുടെ കൈയ്യിലെത്തി.അവിടെ വീടുവയ്ക്കാന്‍ തീരുമാനിച്ചതോടെ വലിയ പ്രക്ഷോഭവും നിയമ പോരാട്ടവും നടത്തി.ഇതിന് പിന്നില്‍ ഗംഗേശാനന്ദസ്വാമിയായിരുന്നു.എന്നാല്‍ കോടതി വിധിയിലൂടെ ഭൂമിയുടെ ഉടമസ്ഥാവകാശം ബി സന്ധ്യയ്ക്ക് ലഭിച്ചു.സമരം തുടങ്ങിയത് പെണ്‍കുട്ടിയുടെ അച്ഛനും അമ്മയുമാണ് .സമരത്തില്‍ സ്വാമി ശ്രദ്ധിക്കപ്പെട്ടതോടെ ഈ കുടുംബം ഇദ്ദേഹവുമായി അടുപ്പത്തിലായി.സ്വാമിയോട് ബി സന്ധ്യയ്ക്ക് വിരോധമുണ്ടെന്ന് വ്യക്തമാണ് .എന്നാല്‍ സംഭവത്തിലെ മൊഴിമാറ്റം മൂലം യഥാര്‍ത്ഥ സംഭവം എന്താണെന്നത് വ്യക്തമല്ല.പോലീസ് ഭീഷണിപ്പെടുത്തി മൊഴി മജിസ്‌ട്രേറ്റിന് നല്‍കിച്ചതാണെന്നാണ് പെണ്‍കുട്ടി പറയുന്നത് .മാത്രമല്ല അയ്യപ്പദാസ് തന്നെ തെറ്റിദ്ധരിപ്പിച്ചാണ് കാര്യങ്ങള്‍ ചെയ്യിച്ചതെന്നും പിന്നീട് അയാള്‍ ഒന്നും അറിയാത്ത ഭാവത്തിലാണ് പെരുമാറുന്നതെന്നും പെണ്‍കുട്ടി പറയുന്നു.വലിയൊരു ഗൂഢാലോചന സംഭവത്തിലുണ്ടെന്നാണ് പറയുന്നത് .വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ബി സന്ധ്യയുടെ പ്രതികരണം പ്രതീക്ഷിയ്ക്കാം.