കൊച്ചി:സരിതയെയും മീഡിയയെയും പൊളിച്ചടുക്കി രണ്ട് സഹോദരിമാർ എന്ന പേരുമായി സോഷ്യൽ മീഡിയിയൽ പ്രചരിക്കുകയാണ് ഒരു വീഡിയോ. പിണറായി വിജയാ നിങ്ങളുടെ കള്ള കേസുകൊണ്ടൊന്നും ഉമ്മൻ ചാണ്ടിയെ വീഴ്ത്താം എന്ന് ഓർക്കണ്ട എന്നൊരു മുന്നറിയിപ്പും വീഡിയോയുടെ കാപ്ഷനായി ഉണ്ട്. മിഷൻ 140 കേരള എന്ന പേജിൽ നിന്നാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.
കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയ സരിത എസ് നായരാണ് വീഡിയോയിൽ സംസാരിക്കുന്ന പെൺകുട്ടികളുടെ ഉന്നം. പീഡനം പീഡനം എന്ന് പറയുന്നത് അത്ര സുഖമുള്ള കാര്യമല്ല കേട്ടോ ചേച്ചീ എന്ന് മുതൽ ആരാണീ സരിത നായർ എന്ന ചോദ്യം വരെ ഈ വീഡിയോയിലുണ്ട്. വീഡിയോയിൽ പറയുന്ന കാര്യങ്ങളും ഇതിന് കിട്ടുന്ന പ്രതികരണങ്ങളും ഇങ്ങനെ പോകുന്നു… അത് ഈ സരിത നായർ വന്നിട്ട് പീഡനം പീഡനം എന്ന് കുറേ പറയുന്നുണ്ടല്ലോ. ഈ പീഡനം എന്ന് പറഞ്ഞാൽ അത്ര നല്ല സുഖമുള്ള ഏർപ്പാടൊന്നും അല്ല ചേച്ചീ. ചേച്ചിയോടാണ് പറയുന്നത്.
എന്താണിത്. ഒരിക്കൽ പീഡിപ്പിച്ചു. ഒരു പീഡനമല്ല, രണ്ട് പീഡനമല്ല, മൂന്ന് പീഡനമല്ല ലിസ്റ്റ് ഇങ്ങനെ വരികയാണ്. – വീഡിയോ തുടങ്ങുന്നത് ഇങ്ങനെ. കുറേ ആളുകളെ പറ്റിച്ച് നടക്കുന്ന ഒരു സ്ത്രീ – ഇങ്ങനെയാണ് ഈ വീഡിയോയിൽ സരിത നായരെക്കുറിച്ച് പറയുന്നത്. ഇവർക്കെന്താ പതിനാറ് വയസ്സ് തികഞ്ഞില്ലേ. അതോ ഇവർക്ക് പീഡനം എന്താണെന്ന് അറിയില്ലേ. പേപ്പറ് കണക്കിന് എഴുതി കൊണ്ടുവന്നിട്ടുണ്ടല്ലോ. അപ്പോ അവർക്ക് പീഡനം എന്താണെന്ന് മനസിലായില്ലേ. ഈ ഉമ്മൻചാണ്ടി സാറിനെക്കൂടി ഇതില്‍ വലിച്ചിട്ട്.
സരിതയുടെ സാരിയെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചുമെല്ലാം പരാമർശമുണ്ട്. മേക്കപ്പില്ലാതെ സരിതയെ കണ്ടാൽ പേടിച്ചുപോകുമെന്നും ഇവർ പറയുന്നു.രണ്ട് ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. മുപ്പത്തയ്യായിരത്തിൽപ്പരം ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. അമ്പതിനായിരത്തോളം പേർ ഇത് ഷെയർ ചെയ്തിരിക്കുന്നു. ഏഴായിരത്തിലധികം കമൻറുകൾ അനുകൂലമായും പ്രതികൂലമായും നടക്കുന്നു. എന്നാൽ പിന്നീട് അവരുടെ പേരിൽ ഫേക്ക് fb അക്കൗണ്ട് ഉടെലെടുത്തു… വളരെ മോശമായ രീതിയിൽ ഇവരെ ചിത്രീകരിക്കാൻ ശ്രമിച്ചു… ഇതിനെതിരെ സഹോദരി fb live കരഞ്ഞു കൊണ്ട് സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കയാണ് . സരിതയുടെ ചിത്രങ്ങൾ വന്ന അതേ പോൺ സൈറ്റിൽ അവരുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും. ഇതിനു പിന്നിൽ സരിത തന്നെയോ സരിത ഫാൻസായ പോൺ വിസിറ്റർമാരായ മലയാളി പയ്യൻ മാരോ? സരിതയ്ക്കെതിരേ സോഷ്യല്‍മീഡിയയില്‍ വാക്ശരം തൊടുത്തുവിട്ട് താരമായ യുവതിയുടെ പേരില്‍ ഓണ്‍ലൈന്‍ സെക്സ് പ്രൊഫൈലല്. ഫോട്ടോകള്‍ക്ക് ഒപ്പം പേ ടി എം വഴി പണം നിക്ഷേപിച്ചാല്‍ സെക്സ് ചാറ്റിനു തയ്യാറാണെന്നുള്ള അടിക്കുറുപ്പുകളും ഉണ്ട്.ഫോട്ടോകള്‍ കൂടുതലും ഈ വര്‍ഷം ആഗസ്റ്റ്,സെപ്തംബര്‍ മാസങ്ങളില്‍.
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി നവമാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്യപെടുന്നുണ്ട്. ഇതൊരു വല്ലാത്ത ദുരന്തമാണ്. വിമർശിച്ചവരേ അതും മാന്യമായ രീതിയിൽ ശക്തമായ വിമർശനം നടത്തിയവരേ മലയാളി ഇല്ലാതാക്കുന്നു. ഇനി ആരും ഇങ്ങിനെ വിമർശിക്കരുതെന്നും ലൈംഗീക, സെക്സ് ,മാഫിയകളേ വിമർശിക്കരുതെന്നുമാണ് ഈ ഭീഷണി. സരിതയുടെ ലൈംഗീക അരാജകത്വത്തിനെതിരേ രംഗത്ത് വന്ന് ശക്തമായ വിമർശനം നടത്തുകയായിരുന്നു ഈ 2 പെൺകുട്ടികൾ.