തിരുവനന്തപുരം:ബാര്‍കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്റ്റര്‍ എന്‍.ശങ്കര്‍ റെഡ്ഡിയാണ് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.ബാര്‍കോഴക്കേസില്‍ ബിജുരമേശുമായി ചേര്‍ന്ന് സുകേശന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. കോടതിയില്‍ നല്‍കിയ ശബ്ദരേഖയില്‍ സുകേശനെതിരായ തെളിവ് നല്‍കിയിട്ടുണ്ട്.
2014 ഡിസംബര്‍ 31ന് എറണാകുളത്തെ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് നടത്തുന്ന സംഭാഷണമാണ് സീഡിയിലുള്ളത്. മൊഴിയെടുക്കല്‍ വേളയില്‍ സുകേശന്‍റേത് സൗഹാര്‍ദ പെരുമാറ്റമായിരുന്നെന്നും അദ്ദേഹവുമായി തനിക്ക് പണ്ടുമുതല്‍ അടുപ്പമുണ്ടെന്നും ബിജു പറയുന്നുണ്ട്. കേസില്‍ തീര്‍ച്ചയായും മന്ത്രിമാര്‍ക്കെതിരെ ചാര്‍ജ് ഷീറ്റ് കൊടുക്കുമെന്ന് എസ്പി പറഞ്ഞതായും ബിജു പരാമര്‍ശിക്കുന്നുണ്ട്. ബാര്‍ കോഴകേസില്‍ കെഎം മാണിയുടെ രാജിയ്ക്ക് വഴിവച്ചത് വിജിലന്‍സ് എസ്പി സുകേശന്‍ നല്‍കിയ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ആയിരുന്നു. ആ എസ്പിയ്‌ക്കെതിരെ ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ തന്നെ ശുപാര്‍ശ ചെയ്തിരിയ്ക്കുന്നു.
ബാര്‍ കോഴയില്‍ കെഎം മാണിയ്‌ക്കെതിരെയുള്ള ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്റെ ആരോപണം. ആ ആരോപണത്തെ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ. എസ്പി ആര്‍ സുകേശന്‍ ബാര്‍ ഉടമയായ ബിജു രമേശുമായി ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. വിഷയം ക്രൈം ബ്രാഞ്ച് അന്വേഷിയ്ക്കണം എന്നാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് സംസാരിയ്ക്കുന്നതിന്റെ ഓഡിയോ ആണ് ഇപ്പോള്‍ സുകേശന് എതിരായിരിയ്ക്കുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സിഡിയില്‍ നിന്നും മെമ്മറി കാര്‍ഡില്‍ നിന്നും ഈ സംഭാഷണ ഭാഗം ഡിലീറ്റ് ചെയ്തിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഇത് കണ്ടെത്തിയതോടെയാണ് സുകേശനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എസ്പി സുകേശനെ എസ്‌ഐ ആയിരിക്കുന്ന കാലം മുതല്‍ അറിയാമെന്നാണ് ബിജു രമേശ് പറയുന്നത്. ബാര്‍ കോഴ കേസില്‍ കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാന്‍ എസ്പി തന്നോട് പറഞ്ഞുവെന്ന് ബിജു രമേശ് പറയുന്ന കാര്യവും സിഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
എസ്പി ആര്‍ സുകേശന്‍ ബാര്‍ ഉടമയായ ബിജു രമേശുമായി ഗൂഢാലോചന നടത്തി എന്നാണ് ആരോപണം. വിഷയം ക്രൈം ബ്രാഞ്ച് അന്വേഷിയ്ക്കണം എന്നാണ് വിജിലന്‍സ് ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാര്‍ ഉടമകളുടെ യോഗത്തില്‍ ബിജു രമേശ് സംസാരിയ്ക്കുന്നതിന്റെ ഓഡിയോ ആണ് ഇപ്പോള്‍ സുകേശന് എതിരായിരിയ്ക്കുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സിഡിയില്‍ നിന്നും മെമ്മറി കാര്‍ഡില്‍ നിന്നും ഈ സംഭാഷണ ഭാഗം ഡിലീറ്റ് ചെയ്തിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ഇത് കണ്ടെത്തിയതോടെയാണ് സുകേശനെതിരെ വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എസ്പി സുകേശനെ എസ്‌ഐ ആയിരിക്കുന്ന കാലം മുതല്‍ അറിയാമെന്നാണ് ബിജു രമേശ് പറയുന്നത്.