ജേക്കബ് തോമസിന്റെ പകരക്കാരനെ തെരഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും; ഋഷിരാജ് സിംഗിനും ഹേമചന്ദ്രനും സാധ്യത

കണ്ണൂര്‍: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് മാറിയ ഒഴിവിലേയ്ക്ക് ഋഷിരാജ് സിംഗ് വരുന്നെന്ന് സൂചന. സര്‍ക്കാരിന് സിപിഎം നേതൃത്വത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശവും ഇതാണെന്നാണ് റിപ്പോര്‍ട്ട്. ജേക്കബ് തോമസിനെ മാറ്റുമ്പോള്‍ സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്കു കോട്ടം വരരുതെന്ന ധാരണയിലാണ് ഋഷിരാജ് സിങ്ങിനെ ഡയറക്ടര്‍ ആക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ മിതത്വമുള്ള ഓഫിസറായ ഡിജിപി എ. ഹേമചന്ദ്രനെ നിയോഗിക്കണമെന്ന നിര്‍ദേശവും സര്‍ക്കാരിലുണ്ട്. വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന സ്വഭാവമാണ് ഹേമചന്ദ്രന്റെത് എന്നതാണ് ഇവരുടെ വാദം.

ജേക്കബ് തോമസ് സര്‍ക്കാരിന്റെ തുടക്ക സമയത്തു പ്രവര്‍ത്തിച്ചതുപോലെയല്ല, പിന്നീടു പെരുമാറിയതെന്നതാണു സിപിഎം വിലയിരുത്തുന്നത്. കെ.എം. ഏബ്രഹാമിനെപ്പോലെ സത്യസന്ധരായ ഐഎഎസ് ഓഫിസര്‍മാര്‍ക്കെതിരെ നീങ്ങിയതുമുതല്‍ ജേക്കബ് തോമസിനെതിരെ വിരുദ്ധാഭിപ്രായം സിപിഎമ്മിലുയര്‍ന്നു. വെറുതെ ഇടപെട്ടു ചില പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനം ദൈനംദിനം ഇടപെടുന്ന സര്‍ക്കാര്‍ ഓഫിസുകളെ അഴിമതി മുക്തമാക്കാന്‍ പരിശോധനയും മറ്റും നടത്തി ജനകീയ അഭിപ്രായം ഉണ്ടാക്കുന്നതിനു പകരം, വലിയ വിവാദങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ പെടുകയാണെന്നു സിപിഎം സംസ്ഥാന കമ്മിറ്റിയിലും വിമര്‍ശനമുയര്‍ന്നിരുന്നു.

ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ മുഖത്തിനോടടുത്തു നില്‍ക്കുന്ന ഋഷിരാജ് സിങ്ങിനെ ചുതമലയേല്‍പ്പിക്കുക വഴി സര്‍ക്കാരിന് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്നു ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ.

Top