വിവാഹ ശേഷം ഒരു മാധ്യമത്തിനു മുന്നില്‍ വിജയലക്ഷ്മിയും അനൂപും ഒന്നിച്ച് വന്നപ്പോള്‍ സന്തോഷത്തോടെയാണ് ആ കാഴ്ച എല്ലാവരും കണ്ടത്. ഇരുവരുടെയും വിശേഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റു നോക്കുന്നത്. വിവാഹ ശേഷം വിജി തന്നോട് ആദ്യമായി ആവശ്യപ്പെട്ട സമ്മാനത്തെ കുറിച്ച് പറയുകയാണ് ഭര്‍ത്താവ് അനൂപ്.
കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ തൃകാര്‍ത്തികയ്ക്ക് പോയപ്പോള്‍ എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോള്‍ എനിക്കൊരു പീപ്പി മതിയെന്നായിരുന്നു വിജിയുടെ മറുപടി. തനിക്കത് ഒരു തമാശയായി തോന്നിയെങ്കിലും വിജി അത് തമാശയായിട്ടല്ല പറഞ്ഞതെന്ന് പിന്നീട് മനസ്സിലായി. അത് കൊണ്ട് കളിക്കാന്‍ അല്ലെന്നും പീപ്പിയിലെ സംഗീതത്തെ കുറിച്ച് അറിയാനാണെന്നും വിജയലക്ഷ്മി പറഞ്ഞു. എന്തിലും സംഗീതം കണ്ടെത്താനുള്ള വിജയലക്ഷ്മിയുടെ കഴിവാണ് ഏറെ ആകര്‍ഷിച്ചതെന്ന് അനൂപ് പറയുന്നു.