അടുത്ത വര്‍ഷം കാഴ്ച കിട്ടും; വൈക്കം വിജയലക്ഷ്മി…

വിജയ ലക്ഷ്മി ഇപ്പോൾ വലിയ സന്തോഷത്തിലാണ്‌. കാഴ്ച്ച ലഭിക്കാൻ പോകുന്നു. അന്ധത മാറിയാൻ ഈ ലോകം കാണാൻ കൊതിച്ചിരിക്കുകയാണ്‌ വിജ ലക്ഷ്മി.അടുത്ത വര്‍ഷമാകുമ്പോഴേക്ക് കാഴ്ചശക്തി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചത് വിജയ ലക്ഷ്മി തന്നെയായിരുന്നു.

കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറെ കണ്ട് സംസാരിച്ചു. ചില ചികിൽസകൾ ഒക്കെ തുടരുന്നു. അതിനു ശേഷം കാഴ്ച്ചയിൽ കാര്യമായ മാറ്റം ഉണ്ട്. പ്രതിശ്രുത വരൻ അനൂപിനേകുറിച്ചും വിജയ ലക്ഷ്മിക്ക് നൂറു നാവാണ്‌.”നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റെ. നല്ല മനസ്സിന്റെ ഉടമയാണ്. ഞങ്ങള്‍ തമ്മില്‍ നല്ല മനപ്പൊരുത്തമാണ്. ഒരേ സ്വഭാവക്കാരുമാണ്. പാട്ടും തമാശയുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. നിരവധി സിനിമാതാരങ്ങളെയൊക്കെ അനുകരിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ അനുകരിച്ചപ്പോള്‍ ഞാനങ്ങ് വീണുപോയി, ചിരിച്ചുകൊണ്ട് വിജയലക്ഷ്മി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ ശബ്ദവും ചിരിയുമെല്ലാം ചേട്ടന്‍ നന്നായി അനുകരിച്ചു. എന്റെ പാട്ടും മിമിക്രിയും ഗായത്രിവീണയുമെല്ലാം അദ്ദേഹത്തിന് ഇഷ്ടമാണ്. ശബ്ദം ശ്രദ്ധിക്കണമെന്നൊക്കെ പറയും. ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട എന്ന് പറയും. 365 ദിവസവും ഹാപ്പി ആയി അടിച്ച് പൊളിച്ച് ജീവിക്കും എന്നും ചേട്ടൻ പറയും. കാഴ്ച്ച തിരിച്ചു കിട്ടിയ ശേഷം എല്ലാം എനിക്ക് നേരിൽ കാണാമല്ലോ..അനുഭവിക്കുന്ന സ്നേഹം ഇപ്പോൾ മനസു നിറയേ ഉണ്ട്. ഇനി കണ്ണുകൾ കൊണ്ടും ഞാൻ അത് കാണും..വിജയ ലക്ഷ്മി ഏറെ പ്രതീക്ഷകളോടെ പറയുന്നു.അടുത്തിടെയായിരുന്നു വൈക്കം വിജലക്ഷ്മിയുടെയും പാലാ സ്വദേശി അനൂപിന്റെയും വിവാഹനിശ്ചയം. ഒക്ടോബര്‍ 22നാണ് വിവാഹം.

Top