ഇടികൂട്ടില്‍ എതിരാളിയെ വിജേന്ദര്‍ സിംഗ് നിലംപരിശാക്കി

vij

ബോള്‍ട്ടന്‍: ഇടികൂട്ടില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിംഗ് വിജയത്തോടെ കുതിക്കുന്നു. ആറാം മത്സരത്തിലും വിജേന്ദര്‍ സിംഗ് എതിരാളിയെ നിലംപരിശാക്കി. പോളണ്ടിന്റെ ആന്ദ്രേ സോള്‍ദ്രയെയാണ് വിജേന്ദര്‍ സിംഗ് മുട്ടുകുത്തിച്ചത്. തന്റെ ആദ്യ എട്ടുറൗണ്ട് മത്സരത്തിനിറങ്ങിയ വിജേന്ദര്‍ മൂന്നാം റൗണ്ടില്‍ തന്നെ സോള്‍ദ്രയെ മലര്‍ത്തിയടിച്ചു.

വിജേന്ദറിനേക്കാള്‍ മത്സരപരിചയമുള്ള സോള്‍ദ്ര മത്സരത്തില്‍ മികച്ചുനില്‍ക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും അത് വെറും പ്രതീക്ഷമാത്രമായി അവശേഷിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. കരിയറില്‍ 81 റൗണ്ടുകള്‍ സോള്‍ദ്ര മത്സരിച്ചപ്പോള്‍ വിജേന്ദര്‍ മത്സരിച്ചത് 14 റൗണ്ടുകളില്‍ മാത്രമായിരുന്നു. 16 മത്സരങ്ങളില്‍ തോല്‍വിയറിഞ്ഞത് മൂന്ന് മത്സരങ്ങളില്‍ മാത്രവും. എന്നാല്‍ എതിരാളിയുടെ മത്സരക്കണക്കുകളില്‍ പതറാതെ റിംഗിനകത്ത് ആത്മവിശ്വസത്തോടെ നിലകൊണ്ട വിജേന്ദര്‍ നിഷ്പ്രയാസം വിജയം കൈവരിക്കുകയായിരുന്നു. മൂന്നാം റൗണ്ട് തുടങ്ങി ഒര മിനിട്ട് പൂര്‍ത്തിയാരകുന്നതിന് മുന്‍പ് റഫറിക്ക് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. വിജേന്ദറിന്റെ ശക്തമായ പഞ്ചുകള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ സോള്‍ദ്ര പതറി. ഇടികൊണ്ടുവീണതോടെ റഫറി മത്സരം അവസാനിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിജേന്ദറിന്റെ ശക്തിയേറിയ വലംകൈയ്യന്‍ പഞ്ചുകളാണ് സോള്‍ദ്രയെ തകര്‍ത്തത്. മൂന്നാം റൗണ്ടില്‍ ശക്തമായ പഞ്ചുകള്‍ ഏല്‍ക്കേണ്ടി വന്ന സോള്‍ദ്രയ്ക്ക് റിംഗില്‍ നില്‍ക്കാനുള്ള ശേഷി പോലും നഷ്ടപ്പെട്ടു. ഉടന്‍ തന്നെ റഫറി സോള്‍ദ്രയുടെ രക്ഷയ്ക്കെത്തുകയായിരുന്നു. ആദ്യ എട്ട് റൗണ്ട് മത്സരത്തിലും വിജയിക്കാനായത് തന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതായി മത്സരശേഷം വിജേന്ദര്‍ പറഞ്ഞു. കിരീട പോരാട്ടത്തിനുള്ള മുന്നോടിയാണ് ഇതെന്നും താരം പറഞ്ഞു. റിംഗില്‍ ആവേശം കാണിക്കാതെ ശാന്തമായി ഇരിക്കാനാണ് കോച്ച് നിര്‍ദ്ദേശിച്ചത്. അത് അനുസരിച്ചത് ഈ വിജയത്തിന് കാരണമായി. വിജേന്ദര്‍ വിജയരഹസ്യം വ്യക്തമാക്കി.

വിജേന്ദര്‍ ഇനി പോരാട്ടത്തിനിറങ്ങുന്നത് സ്വന്തം നാടായ ദില്ലിയിലാണ്. അവിടെ തന്റെ ആദ്യ പ്രൊഫഷണല്‍ കിരീടം ലക്ഷ്യമിട്ടാണ് വിജേന്ദര്‍ ഇറങ്ങുക. ഡബ്ല്യുബിഒ ഏഷ്യന്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ എതിരാളിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Top