ഇന്ദ്രനീലത്തിൽ തിളങ്ങി ‘ടിഫാനി സോളെസ്റ്റ്’ ; വില ലക്ഷങ്ങൾ; വിവാഹത്തിൽ സ്റ്റാറായി കത്രീനയുടെ മോതിരം

കത്രീന-വിക്കി വിവാഹ വിശേഷങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ് ബോളിവുഡ്. പ്രശസ്ത അമേരിക്കൻ ലക്ഷ്വറി ജ്വല്ലറി കമ്പനിയായ ടിഫാനി ആൻഡ് കോ ഡിസൈൻ ചെയ്ത കത്രീന അണിഞ്ഞ മോതിരത്തിന്റെ വിശേഷങ്ങളാണ് പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ വിശേഷങ്ങൾ.

ടിഫാനി സോളെസ്റ്റ് എന്ന ഇന്ദ്രനീലക്കല്ലു പതിച്ച മോതിരമാണ് കത്രീന വിവാഹത്തിന് അണിഞ്ഞത്. ഡയമണ്ടുകളും പ്ലാറ്റിനവും കൊണ്ട് നിർമിച്ച മോതിരത്തിന്റെ വില ഏഴരലക്ഷം രൂപയാണ്. കൃത്യമായി പറഞ്ഞാൽ 9800 യു.എസ് ഡോളർ അഥവാ 7,41,203 രൂപ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹശേഷം മനോഹരമായ ക്യാപ്ഷനോടെ കത്രീന ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്‌നേഹവും നന്ദിയുമാണ് ഇരുവരുടെയും ഹൃദയത്തിലെന്നാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ച് കത്രീന കുറിച്ചത്.

ജയ്‍പുരിൽ ഫോർട്ട് ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിൽ വൻ സുരക്ഷാക്രമീകരണങ്ങളോടെ ഒരുക്കിയ ചടങ്ങിലാണ് കത്രീനയും വിക്കിയും വിവാഹിതരായത്. കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മാധ്യമപ്രവർത്തകർക്കടക്കം വിലക്കേർപ്പെടുത്തിയിരുന്നു.

Top