മുഖ്യവിവരാവകാശ കമ്മീഷണറായി വിന്‍സണ്‍ എം പോള്‍ ചുമതലയേറ്റു

wilson

തിരുവനന്തപുരം: വിരമിച്ച സിബി മാത്യൂസിന്റെ ഒഴിവിലേക്ക് വിന്‍സണ്‍ എം പോളിനെ നിയമിച്ചു. ഇനി സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം പോളായിരിക്കും. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്‍ വിജിലന്‍സ് ഡയറക്ടറായ വിന്‍സണ്‍ എം. പോള്‍ ബാര്‍ കോഴ കേസില്‍ കോടതിയില്‍ നിന്നേറ്റ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് വിരമിക്കാന്‍ ഒരു മാസം ശേഷിക്കേ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. വിന്‍സണ്‍ എം. പോള്‍ അടക്കം വിവരാവകാശ കമ്മീഷനിലെ ആറു പേരുടെ നിയമനത്തേകയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ എതിര്‍ത്തിരുന്നു. കമ്മിഷനിലേക്ക് രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ തള്ളിക്കയറ്റുന്നതിലായിരുന്നു എതിര്‍പ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top