പ്രാണനറ്റ മകന് വിടനല്‍കവേയുള്ള ഈ അമ്മയുടെ വാക്കുകള്‍ ആരുടെയും കണ്ണ് നനയിക്കും…  

 

കൊച്ചി : ഈ അമ്മയ്ക്കരികില്‍ അകാലത്തില്‍ ആയുസ്സറ്റ് കിടക്കുന്നത് വിനു കുര്യന്‍. 25 ാം വയസ്സില്‍ ഒരു വാഹനാപകടം അവന്റെ ജീവന്‍ കവര്‍ന്നു. ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച പ്രതിഭയാണ് വിനു.2014 ല്‍ കശ്മീരില്‍ നിന്ന് കന്യാകുമാരി വരെ 52 മണിക്കൂര്‍ 58 മിനിട്ടുകൊണ്ട് കാറില്‍ 3888 കിലോമീറ്റര്‍ താണ്ടിയാണ് വിനു ചരിത്രമെഴുതിയത്. പക്ഷേ കഴിഞ്ഞ ദിവസമുണ്ടായ ഒരു വാഹനാപകടത്തില്‍ വിനു യാത്രയായി.അവന് വിടനല്‍കുമ്പോള്‍ ചരമ ശുശ്രൂഷയ്ക്കിടെ അവന്റെ അമ്മയുടെ വാക്കുകള്‍ ആരുടെയും കരളലിയിക്കും. മറിയാമ്മ ജേക്കബ് എന്ന സ്‌കൂള്‍ അധ്യാപിക നെഞ്ചുപൊട്ടുന്ന വേദന ഉള്ളിലടക്കി മകനെ ഓര്‍ക്കുകയാണ്.ആരും അവന്റെ വിടവാങ്ങലോര്‍ത്ത് സങ്കടപ്പെടരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ‘ഈ കള്ളക്കുട്ടന്‍ എന്നെ വീടിന്റെ മുറ്റത്തുകൂടി എന്നെ കുറേ ഓടിച്ച് കളിപ്പിച്ചതാ. ദൈവത്തിന്റെ ഇഷ്ടപ്രകാരം അവന്‍ മുന്നേ പോവുകയാണ്. അത് ദൈവത്തിന്റെ ഇഷ്ടമാണ്. അത് ദൈവത്തിന്റെ പദ്ധതിയാണ്. അതില്‍ ആരും സങ്കടപ്പെടരുത്. അവന് ദൈവം നിശ്ചയിച്ച പ്രായമായാണ് 25. കര്‍ത്താവ് അവന് നിശ്ചയിച്ച ഭൂമിയിലെ കാലമാണത്. അത് കഴിഞ്ഞാല്‍ പോയേ പറ്റൂ. നിങ്ങളാരും കരയണ്ട.സന്തോഷത്തോടെ വിട നല്‍കണം. എന്നിങ്ങനെ തുടരുന്നു ആ അമ്മ. അവരുടെ പ്രസംഗ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

https://www.facebook.com/joejacob63/videos/1741487095870944/

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top