കുളിമുറിയില്‍ പാമ്പുകള്‍ക്കൊപ്പം കുളിക്കുന്ന ഒരാളെയാണ് വീഡിയോയില്‍ കാണുന്നത്. ഒന്നുരണ്ട് പാമ്പുകളെ ഇദ്ദേഹം കഴുത്തില്‍ തന്നെ ചുറ്റിയിട്ടുണ്ട്. ഇവയാണെങ്കില്‍ ഇദ്ദേഹത്തിന്റെ തലയിലൂടെയും ദേഹത്തുകൂടിയുമെല്ലാം ചലിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഇതിന് പുറമെ കുളിമുറിയില്‍ അവിടവിടെയായി രണ്ടുമൂന്ന് പാമ്പുകളെ കൂടി കാണാം. കാഴ്ചയില്‍ എല്ലാം പെരുമ്പാമ്പുകളാണ്. ഇവയെ പലയിടങ്ങളിലും ആളുകള്‍ വളര്‍ത്താറുണ്ട്. എന്നാലിത് നിസാരമായ കാര്യമൊന്നുമല്ല.
വീഡിയോ കണ്ട പലരും ഇത് കണ്ട് പൂര്‍ത്തിയാക്കാന്‍ പോലുമാകുന്നില്ലെന്നാണ് കമന്റ് ഇടുന്നത്. എങ്ങനെയാണിത് സാധിക്കുന്നതെന്നും, പബ്ലിസിറ്റിക്ക് വേണ്ടി സ്വന്തം ജീവിതം പണയപ്പെടുത്തരുത് എന്നുമെല്ലാം കമന്റുകളില്‍ കുറിച്ചിരിക്കുന്നത് കാണാം. വീഡിയോയില്‍ കാണുന്നയാളുടെ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല.