വിരാട് കോഹ്ലി വിവാഹമോതിരം അണിയുന്നത് വിരലിലല്ല; താരത്തിന്റെ പ്രവൃത്തിയില്‍ കയ്യടിച്ച് ആരാധകര്‍

കേപ്പ് ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടേയും വിവാഹം ആഘോഷമായാണ് ആരാധകര്‍ കൊണ്ടാടിയത്. താരദമ്പതികളുടെ വിവാഹവും ഹണിമൂണ്‍ ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയും വലിയ രീതിയില്‍ ആഘോഷിച്ചതാണ്. ഇപ്പോഴിതാ വീണ്ടും ആരാധകരുടെ മനസ് കീഴടക്കിയിരിക്കുകയാണ് വിരാട്.

വിവാഹമോതിരം വിരലില്‍ അണിയുന്നതിന് പകരം മാലയില്‍ കോര്‍ക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. ഈ ട്രെന്‍ഡിനൊപ്പമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും. വിവാഹസമയത്ത് അനുഷ്‌ക ശര്‍മ്മ അണിയിച്ച മോതിരം കൊഹ്ലി മാലയില്‍ തൂക്കിയിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ആരാധകന്‍ കൊഹ്ലിയോടൊപ്പമെടുത്ത സെല്‍ഫിയിലാണ് മാലയില്‍ കോര്‍ത്ത വിവാഹമോതിരമുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

virat2

ദ വിരാട് ജേണല്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഹസ്ബന്റ് ഗോള്‍ എന്ന അടിക്കുറിപ്പോടെയിട്ട ചിത്രത്തിന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മനോഹരം എന്നാണ് ആരാധകര്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനെത്തിയപ്പോള്‍ കേപ് ടൗണില്‍ കറങ്ങിനടക്കുന്ന ചിത്രം താരദമ്പതികള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. കേപ് ടൗണ്‍ ബീച്ചില്‍ നിന്നെടുത്ത ഒരു സെല്‍ഫി കൊഹ്ലി പോസ്റ്റ് ചെയ്ത ആദ്യ മണിക്കൂറിുള്ളില്‍ തന്നെ അഞ്ചു ലക്ഷം ലൈക്കുകളായിരുന്നു കിട്ടിയത്.

Top