ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ അമ്പരപ്പിച്ച് കോഹ്ലി

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യ്ക്കായി തിരുവനന്തപുരം ക്രിക്കറ്റ് സ്‌റ്റേഡിയത്തിലേക്ക് എത്തിയ ഇന്ത്യന്‍ ടീമിനെ കാത്ത് ഒരു കൂട്ടം ഭിന്നശേഷിക്കാരായ കുരുന്നുങ്ങളുണ്ടായിരുന്നു. ടീം ബസ് സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചയുടന്‍ ഇവര്‍ ആവേശത്തോടെയാണ് ക്രിക്കറ്റ് താരങ്ങളെ ഒരു നോക്ക് കാണാന്‍ കാത്തിരുന്നത്. ബസ്സില്‍ നിന്നും ആദ്യം പുറത്തിറങ്ങിയത് ഇന്ത്യന്‍ ടീം കോച്ച് രവിശാസ്ത്രിയായിരുന്നു. കുട്ടികളെ തിരഞ്ഞു നോക്കാതെ ഗൗരവ്വക്കാരനായി ശാസ്ത്രി കടന്നു പോയി. പിന്നെയാണ് ബസില്‍ നിന്നും കോഹ്ലി ഇറങ്ങിയത്. കുട്ടികളെ കണ്ട ഉടന്‍ കോഹ്ലി താരജാഡയൊന്നുമില്ലാത്ത അവരുടെ അടുത്തേയ്ക്ക് പോകുകയായിരുന്നു. പിന്നെ ഒരോ കുട്ടിയ്ക്കും ക്ഷമയോടെ കൈകൊടുത്ത് കുട്ടികള്‍കൊപ്പം നിരവധി സെല്‍ഫിയും എടുത്തു. കോഹ്ലിയുടെ കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇന്ത്യന്‍ നായകന് അഭിനന്ദവുമായി രംഗത്തെത്തിയിരിക്കുന്നത്.

Top