സമരം ഒത്തുതീര്‍പ്പായി, പൂര്‍ണ്ണതൃപ്തിയില്ലെന്ന് സമരസമിതി.എല്‍ഡിഎഫ് വിഴിഞ്ഞം പ്രചാരണ ജാഥ ഉപേക്ഷിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണ സംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിൻ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൽ കർഷക സമരം താൽക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 8000 രൂപ വാടകയായി നൽകാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അതിൽ അദാനിയുടെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സർക്കാരിനെ അറിയിച്ചത്. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര വ്യക്തമാക്കി.

സമരം ഒത്തുതീര്‍പ്പിലായ സാഹചര്യത്തിലാണ് ജാഥ ഉപേക്ഷിച്ചത്. നാളെ രാവിലെയാണ് ജാഥ ആരംഭിക്കാനിരുന്നത്. ജാഥയുടെ ഉദ്ഘാടനം വര്‍ക്കലയില്‍ നടന്നിരുന്നു. വികസനം സമാധാനം എന്ന പേരിലായിരുന്നു എൽഡിഎഫിന്‍റെ പ്രചാരണ ജാഥ. തുറമുഖ നിര്‍മ്മാണത്തിന് എതിരായ സമരം 140 ആം ദിനം പിന്നിട്ട ഇന്നാണ് സമവായമായത്. സമരസമിതി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. സമരം തീര്‍ക്കാന്‍ വിട്ടുവീഴ്ച ചെയ്തെന്ന് സമരസമിതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്ക് വാടക പൂര്‍ണ്ണമായും സര്‍ക്കാര്‍ നല്‍കും. വാടക 5,500 മതിയെന്ന് സമരസമിതി വ്യക്തമാക്കി. അദാനി ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്ന് വെച്ചതായും സമരസമിതി പറഞ്ഞു. ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കാനും ധാരണയായി. തീരശോഷണത്തില്‍ വിദഗ്ധസമിതി സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമരസമിതിയും വിദഗ്ധസമിതിയെ വെക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീന്‍ സഭ അറിയിച്ചു.

Top