വി.എം സുധീരനു ഒറ്റപ്പെടല്‍: പാര്‍ട്ടിയില്‍ ക്രൂരമായ ആക്രമണം; രാജി വയ്ക്കാന്‍ ആലോചിച്ചു: രാഹുലിനു മുന്നില്‍ പൊട്ടിത്തെറിച്ച് സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പ് രാഷ്ട്രീയത്തിനു വേണ്ടി തന്നെ കേരളത്തിലെ രണ്ടു പ്രമുഖ നേതാക്കള്‍ ചേര്‍ന്നു ഒറ്റപ്പെടുത്തുന്നതായി ആരോപിച്ചു വിഎം സുധീരന്‍ രാഹുല്‍ ഗാന്ധിക്കു മുന്നില്‍ പൊട്ടിത്തെറിച്ചു. തന്റെ തീരുമാനങ്ങളെ അട്ടിമറിക്കാനും, ഒറ്റപ്പെടുത്താനും, തന്റെ അഴിമതി വിരുദ്ധ പ്രതിഛായ തകര്‍ക്കാനും കേരളത്തിലെ രണ്ടു പ്രമുഖ നേതാക്കള്‍ ചേര്‍ന്നു പ്രചാരണം നടത്തുകയാണെന്നും സുധീരന്‍. ഇത്തരത്തില്‍ തുടരുകയാണെങ്കില്‍, താന്‍ രാജി വയ്ക്കുമെന്നും സുധീരന്‍ ഭീഷണി മുഴക്കി.
വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ പാര്‍ട്ടിയില്‍ പടിപടിയായി ഉയര്‍ന്നുവന്ന നേതാവ് എന്ന നിലയിലും അഴിമതി വിരുദ്ധ പ്രതിഛായമൂലവും പ്രവര്‍ത്തകര്‍ക്കിടയില്‍ തനിക്കുള്ള സ്ഥാനത്തെ ടില നേതാക്കള്‍ ഭയപ്പെടുന്നുവെന്ന് വി എം സുധീരന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ പൊട്ടിത്തെറിച്ചു.
കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ താനെടുക്കുന്ന തീരുമാനങ്ങളെ അട്ടിറിച്ച് തന്നെ അപമാനിച്ച് ഒറ്റപ്പെടുത്താനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചതായാണു വിവരം. ഞായറാഴ്ച ഡല്‍ഹിയില്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയ സുധീരന്‍ രാഹുലിനോടു സംസാരിച്ചതിന്റെ പ്രധാന ഉള്ളടക്കം അദ്ദേഹവുമായി അടുപ്പമുള്ള പ്രമുഖ ജനപ്രതിനിധിയാണ്  പങ്കുവച്ചത്.kpcc

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റും ഐ ഗ്രൂപ്പു നേതാവുമായ രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ പരാമര്‍ശിച്ചു തന്നെയാണത്രേ സുധീരന്‍ സംസാരിച്ചത്. ഗ്രൂപ്പി്ല്ലാതെ മുന്നോട്ടു പോകാന്‍ അനുകൂല സാഹചര്യം ഇടക്കാലത്ത് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം ആധിപത്യം നിലനിര്‍ത്താന്‍ ഈ നേതാക്കള്‍ ഗ്രൂപ്പ് സംഘടിപ്പിക്കുകയാണ്. ഗ്രൂപ്പ്, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ കാര്യങ്ങളില്‍ ശക്തമായ നിലപാടെടുത്തതു മുതല്‍ തന്നെ ഇവര്‍ ഒന്നിച്ചുനിന്നു വേട്ടയാടുകയാണ്. എന്നാല്‍ പ്രവര്‍ത്തകര്‍ക്കു തന്നെയും ഇവരെയും അറിയാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രൂപ്പു കളികളില്‍ താല്‍പര്യമില്ലാത്ത രണ്ടാം നിര, മൂന്നാം നിര നേതാക്കളെയും പ്രവര്‍ത്തകരെയും അധികാരം ഉപയോഗപ്പെടുത്തി കൂടെ നിര്‍ത്തുകയാണ് രമേശും ഉമ്മന്‍ ചാണ്ടിയും. മുമ്പൊരിക്കലും കേരളത്തിലെ പിസിസി പ്രസിഡന്റുമാരില്‍ ആര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള ഒറ്റപ്പെടലാണ് സമശീര്‍ഷരും തനിക്കു ശേഷംവന്നവരുമായ ചില നേതാക്കളില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്നത്. ഒരു ഘട്ടത്തില്‍ താന്‍ രാജിവയ്ക്കാന്‍ പോലും ആലോചിച്ചെന്നും എന്നാല്‍ തന്നെ ഈ ചുമതല ഏല്‍പ്പിച്ച പാര്‍ട്ടി നേതൃത്വത്തോടും തന്നെ വിശ്വസിക്കുന്ന പ്രവര്‍ത്തകരോടുമുള്ള അനീതിയാകുമെന്നു തോന്നിയതിനാലാണ് രാജിവയ്ക്കാതിരുന്നതെന്നും സുധീരന്‍ രാഹുലിനെ അറിയിച്ചതായാണു വിവരം. എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍, വയലാര്‍ രവി എന്നിവരുമായും സുധീരന്‍ കാണുന്നുണ്ട്.

Top