തിരുവനന്തപുരം: പുനസംഘടന നിര്‍ത്തിവെയ്ക്കാന്‍ പാര്‍ട്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.
ഈ സാഹചര്യത്തില്‍ പുനഃസംഘടനാ നടപടികളുമായി മുന്നോട്ടുപോകുമെന്നും സുധീരന്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇത് നിര്‍ബന്ധത്തിന്റെയും വാശിയുടെയും പ്രശ്നമായി ആരും കാണില്ലെന്നാണ് വിശ്വാസമെന്നും സുധീരന്‍ വ്യക്തമാക്കി.സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്നും സുധീരന്‍ അറിയിച്ചു. കേരളത്തിലെ പൊതു രാഷ്ട്രീയ സ്ഥിതി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണംചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു. അതേസമയം, പുനഃസംഘടനയുടേതെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുധീരന്‍ വ്യക്തമാക്കി.പുനസംഘടനയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, പാര്‍ട്ടിയിലെ പുനഃസംഘടന ഇനി പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷമേ നടക്കാനിടയുള്ളൂവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുധീരന്റെ വിശദീകരണം. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ പുനഃസംഘടന പൂര്‍ത്തിയാക്കുന്നതാണു നല്ലതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഇന്നലെ പാര്‍ട്ടി പ്രസിഡന്റ് സോണിയാ ഗാന്ധിയെ കണ്ടു പറഞ്ഞുവെങ്കിലും ഹൈക്കമാന്‍ഡിന്റെ പൊതുവായ നിലപാട് ബാക്കി പുനഃസംഘടന തിരഞ്ഞെടുപ്പു കഴിഞ്ഞു മതി എന്നാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് പ്രധാന അജന്‍ഡ എന്നായിരുന്നു സോണിയയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുധീരന്റെ ആദ്യ പ്രതികരണം. എന്നാല്‍, തിരഞ്ഞെടുപ്പിനു മുന്‍പ് പുനഃസംഘടന പൂര്‍ത്തിയാക്കാനുള്ള ശ്രമം തുടരുമെന്നും ശുഭാപ്തി വിശ്വാസമുണ്ടന്നും അദ്ദേഹം പിന്നീടു പറഞ്ഞു. പുനഃസംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ എഎെസിസി ഇതുവരെ നിര്‍ദേശിച്ചിട്ടില്ല.