ന്യുഡൽഹി :മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദ സന്ദേശം തന്റേതുതന്നെയെന്ന് സമ്മതിച്ച് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌നാ സുരേഷ്. ശബ്ദം എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന ആരോപണമുള്ള ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതു തന്നെയെന്നു സ്വപ്ന സുരേഷ്. എന്നാൽ എപ്പോൾ റെക്കോഡ് ചെയ്തതാണെന്ന് ഓര്‍മയില്ലെന്നും ചോദ്യം ചെയ്യലിനിെട അന്വേഷണസംഘത്തോടു സ്വപ്ന പറഞ്ഞു. അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ല റെക്കോർഡ് ചെയ്തതെന്നു ജയില്‍ വകുപ്പ് അധികൃതർ വ്യക്തമാക്കി. ജയിൽ ഡിജിപി ഋഷിരാജ് സിങ് ആണ് ചോദ്യം ചെയ്യുന്നത്. അതേസമയം, ശബ്ദരേഖ ആരോപണം ക്രിമിനല്‍ കുറ്റമായതിനാല്‍ ഇഡി അന്വേഷിക്കില്ല. ജയില്‍ വകുപ്പ് റിപ്പോര്‍ട്ട് വാങ്ങും. ശബ്ദരേഖയില്‍ പറയുന്ന പണമിടപാട് അന്വേഷിച്ചിട്ടില്ലെന്ന് ഇഡി പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാനാവും ശബ്ദരേഖയെന്നും നിഗമനം.
സ്വപ്നയുടേതെന്ന പേരിൽ പുറത്ത് വന്ന ശബ്ദരേഖയിൽ കേന്ദ്ര ഏജൻസിക്കെതിരെ ഗുരുതര ആരോപണമാണുള്ളത്. എം. ശിവശങ്കറിനൊപ്പം ദുബായിൽ പോയി മുഖ്യമന്ത്രിക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് മൊഴി നൽകണമെന്നും എങ്കിൽ സ്വപ്നയെ മാപ്പു സാക്ഷിയാക്കാമെന്നു അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് ചുരുക്കം. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ പ്രേരിത അന്വേഷണം എന്ന സർക്കാർ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ശബ്ദരേഖ . ഏത് അന്വേഷണ ഏജൻസിയെക്കുറിച്ചാണ് ആരോപണമെന്നോ എന്ന് പറഞ്ഞതാണെന്നോ സന്ദേശത്തിലില്ല. അതിനാൽ സന്ദേശം പുറത്ത് വന്നതിനൊപ്പം ഒട്ടേറെ ദുരൂഹതകളും ഉണർന്നിരിക്കുകയാണ്.