മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് വിഎസ്; സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

vs-achuthanandan

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കുനേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തെത്തി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കത്തയച്ചു.

മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. തുറന്ന കോടതി എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശം അഭിഭാഷകരും പൊലീസും ചേര്‍ന്ന് തടയുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഹൈക്കോടതിയിലും സംസ്ഥാനത്തെ ഇതര കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കടന്നു ചെല്ലാനോ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ കഴിയുന്നില്ല. ഹൈക്കോടതിയിലെ മീഡിയാ റൂം അടച്ചിട്ടിരിക്കുന്നത് തുറന്ന കോടതി എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാണെന്നും വിഎസ് കത്തില്‍ പറയുന്നു.

Top