ഐശ്വര്യയുടെ ഗര്‍ഭകഥയ്ക്ക് അഭിഷേക് ബച്ചന്റെ കിടിലം മറുപടി

AishwaryaRaiAbhishekBachchanRaavanPhotocalluk-xsDTGxGwl

താനും തന്റെ ഭാര്യയും അറിയാത്ത ഗര്‍ഭം മാധ്യമങ്ങള്‍ അറിഞ്ഞ് അറിയിച്ചു തന്നതില്‍ സന്തോഷമെന്ന് പ്രശസ്ത താരം അഭിഷേക് ബച്ചന്‍. മാധ്യമങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയാണ് അഭിഷേക് എത്തിയത്. ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായ് രണ്ടാമതും ഗര്‍ഭിണിയാണെന്നാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്.

ഐശ്വര്യ റായ് ഗര്‍ഭിണിയാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍ സന്തോഷമെന്നായിരുന്നു അഭിഷേക് പ്രതികരിച്ചത്. ഐശ്വര്യയോടും താന്‍ ഇക്കാര്യം പറയാമെന്നും അഭിഷേക് പറഞ്ഞു. ഐശ്വര്യയുടെ ഗര്‍ഭക്കഥയില്‍ സത്യമൊന്നുമില്ലെന്നും അഭിഷേക് പറഞ്ഞു.

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യക്ഷപ്പെട്ടത് മുതലാണ് ഐശ്വര്യ റായ് രണ്ടാമതും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പരന്നത്. യൂന്‍സ് ബ്രാന്റിന്റെ ബീഡഡ് കേവ് ഗൗണ്‍ ധരിച്ചായിരുന്നു ഐശ്വര്യ ചടങ്ങില്‍ എത്തിയത്. ആ വസ്ത്രത്തില്‍ ഐശ്വര്യയുടെ വയറ് സാധാരണത്തേതിലും കൂടുതല്‍ പുറത്ത് കാണാമായിരുന്നു. ഇത് കണ്ടാണ് ഐശ്വര്യ വീണ്ടും ഗര്‍ഭിണിയാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നത്.

Top