നിർമ്മാതാക്കളെ കരിമ്പട്ടികയിൽ പെടുത്തണം: വി.എസ്. അച്യുതാനന്ദൻ; സഹായിക്കുന്നത് അഴിമതിക്കു കൂട്ടുനിൽക്കലാകും

തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് കേസിൽ ഉപഭോക്താക്കളെ വഞ്ചിച്ച ഫ്‌ളാറ്റ് നിര്‍മാതാക്കളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വി.എസ്.അച്യുതാനന്ദന്‍. ഈ ഫ്‌ളാറ്റുകള്‍ക്ക് വഴിവിട്ട് അനുമതി നല്‍കിയവര്‍ക്കും അവര്‍ക്ക് പ്രചോദനം നല്‍കിയവര്‍ക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വി.എസ്. പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കോടതികളെ ഉപയോഗിച്ച് നിയമലംഘനം സാധുവാക്കുന്നത് ബിൽഡർമാരുടെ തന്ത്രമാണ്. പ്രമുഖർക്കു ഫ്ലാറ്റുകൾ സൗജന്യമായി നൽകി അവരെ ഉപയോഗിച്ചു മറ്റുള്ളവരെ കുടുക്കുകയാണ്. ഇത്തരക്കാരെ സഹായിക്കുന്നത് അഴിമതിക്കു കൂട്ടുനിൽക്കലാകുമെന്നും വി.എസ്. പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരട് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍  സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്നുചേരും. താമസക്കാര്‍ ഒഴിഞ്ഞു പോകാൻ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ തുടര്‍നടപടി യോഗം ചര്‍ച്ച ചെയ്യും. ഫ്ലാറ്റ് ഉടമകള്‍ക്കൊപ്പമാണെന്ന് സിപിഎമ്മും കോണ്‍ഗ്രസും നിലപടെടുത്തിട്ടുണ്ട്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന അഭിപ്രായമാണ് സിപിഐക്കുള്ളത്.

സുപ്രീംകോടതി വിധി മുന്‍നിർത്തി സര്‍ക്കാരിനെതിരെ സമരമുഖം തുറക്കാനുള്ള അവസരം പ്രതിപക്ഷത്തിനു നല്‍കരുതെന്ന ഉറച്ച തീരുമാനമാണ് മരട് പ്രശ്നത്തില്‍ മുഖ്യമന്ത്രിക്കുള്ളത്. അതിനാല്‍തന്നെ സര്‍വകക്ഷിയോഗത്തില്‍ വിവാദ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്നോ വേണ്ടെന്നോ സര്‍ക്കാര്‍ അഭിപ്രായം പറയാനിടയില്ല. താമസക്കാരെ വഴിയാധാരമാക്കരുതെന്ന അഭിപ്രായമാണ് സിപിഎമ്മിനുള്ളത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അത് മരടില്‍ വ്യക്തമാക്കുകയും ചെയ്തു.

കോണ്‍ഗ്രസും യുഡിഎഫിലെ ഘടകകക്ഷികളും താമസക്കാര്‍ക്കൊപ്പം പ്രകടമായി സമരമുഖത്തുണ്ട്.  കുടിയൊഴിപ്പിക്കരുത്, അങ്ങനെ ചെയ്യേണ്ടിവന്നാല്‍ താമസക്കാരെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നാണു പ്രതിപക്ഷത്തിന്‍റെ ആവശ്യം. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നാണ് ബിജെപി പറയുന്നത്. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞിട്ടുള്ളത് സിപിഐ മാത്രമാണ്. നിയമം ലംഘിച്ച് പണിഞ്ഞ ഫ്ലാറ്റ് പൊളിക്കണമെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

വിഎസ് അച്യുതാനന്ദൻ്റെ എതിർപ്പ് വെട്ടിലാക്കുന്നത് സിപിഎമ്മിനെ തന്നെയാണ്. സിപിഎം മരട് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് നിയമങ്ങളെ കാറ്റിൽ പറത്തി മരട് ഫ്ലാറ്റുകൾക്ക് അനുമതി നൽകിയത്. ഇതിന് ചുക്കാൻ പിടിച്ച സിപിഎം നേതാക്കളൊക്കെ തങ്ങളുണ്ടാക്കിയ കോടികൾ മറച്ച് പിടിക്കാൻ പത്രവിതരണത്തിന് പോകുന്നതിനിടെയാണ് അച്യുതാനന്ദൻ്റെ ഒളിയമ്പ് വരുന്നത്.

Top