വി എസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു സിപിഐ(എം) പൊളിറ്റ് ബ്യൂറോ. ഏകകണ്ഠമായാണു പിബി തീരുമാനമെന്നാണു സൂചന. നിര്‍ദ്ദേശം സംസ്ഥാന ഘടകത്തെ അറിയിക്കും. നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയറ്റില്‍ പിബിയില്‍ നിന്നു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പങ്കെടുക്കും.