ആദിവാസി യുവതിയ്ക്ക് നേരെ സിപിഎം പ്രവർത്തകരുടെ അതിക്രമം: പട്ടികവർഗ്ഗ നിയമപ്രകാരം രണ്ടുപേർ പിടിയിൽ

അഗളി: കപടആദിവാസി സ്നേഹം പറയുന്ന  സിപിഎമ്മിൽ നിന്നും വീണ്ടും ആദിവാസി യുവതിയ്ക്ക് നേരെ ജാതീയ അധിക്ഷേപം. യുവതിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായി.

ബ്ലോക്ക് പഞ്ചായത്തംഗം സരസ്വതി, ചാളയൂർ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ശക്തിവേൽ എന്നിവർ അറസ്റ്റിലായി. പട്ടികജാതിവർഗ്ഗ പീഡന നിരോധന നിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാവടിയൂർ സ്വദേശി തായമ്മയെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ച കേസിലാണ് അറസ്റ്റ്. ആശുപത്രിയിൽവച്ച് തായമ്മയെ ഉപദ്രവിച്ച സംഭവത്തിൽ സരസ്വതിയുടെ മകൻ പ്രവീണിനെതിരെയും കേസുണ്ട്. പ്രവീൺ ഒളിവിലാണ്. ജൂൺ 13-നാണ് കേസിനാസ്പദമായ സംഭവം.

ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകാമെന്നുപറഞ്ഞ സരസ്വതിയെ രാത്രിയിൽ മൂന്ന്‌ വാഹനങ്ങളിലെത്തിയ പോലീസ് വീടുവളഞ്ഞ് കസ്റ്റഡിയിലെടുത്തുവെന്നും അന്യായമായി കേസെടുക്കുകയായിരുന്നെന്നും സി.പി.എം. ഏരിയാ കമ്മിറ്റി ആരോപിച്ചു.

എന്നാൽ, കേസന്വേഷണവുമായി സഹകരിക്കാതെ സാക്ഷികളെ ഭീഷണിപ്പെടുത്തി പ്രവീൺ ഒളിവിൽപ്പോയ സാഹചര്യത്തിലാണ് സരസ്വതിയെയും ശക്തിവേലിനെയും വീട്ടിലെത്തി കസ്റ്റഡിയിലെടുത്തതെന്ന് അഗളി എ.എസ്.പി. അറിയിച്ചു.

Top