വിഎസ് ഉമ്മന്‍ചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നൽകണം. സോളാര്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമര്‍ശത്തിനെതിരെയുള്ള ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂല വിധി വന്നു. 10,10,000 രൂപ വിഎസ് നഷ്ടപരിഹാരം നല്‍കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.
സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. സോളാർ കേസ് കത്തി നിന്ന 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം.
വീഡിയോ വാർത്ത :