വി.ടി.ബലറാം ബി ജെ പിയിലേക്ക് ?

കൊച്ചി: എ.കെ.ഗോപാലനെതിരെ പരാമർശം നടത്തി വിവാദത്തിൽപ്പെട്ട വി.ടി.ബൽറാം എംഎൽഎ ബി ജെ പിയിലേക്ക് പോകുമെന്ന് സൂചന .വിവാദ പരാമര്ശത്തെത്തുടർന്നു കോൺഗ്രസ് നേതൃത്വവും കൈവിട്ട ബൽറാം അടുത്തു തന്നെ താൻ ഏറ്റവും അധികം വിആർസിച്ച ബിജെപിയിൽ എത്തും എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തൽ .എന്നാൽ അതല്ല ബൽറാമിനെ ബിജെപിയിൽ എത്തിക്കാൻ കോൺഗ്രസിലെ സംഘിത്തലയന്മാർ കോപ്പുകൂട്ടുന്നു എന്നും പറയപ്പെടുന്നു .അതിൽ തന്നെ ഉന്നതൻ കേരളത്തിലെ പ്രതിപക്ഷനേതാവിനെ തന്നെയാണ് സോഷ്യൽ മീഡിയ ഫോക്കസ് ചെയ്യുന്നത് .രമേശ് ചെന്നിത്തലയുടെ ഏറ്റവും അടുത്ത ജി .വി ഹരി ആർ എസ് എസ് പ്രവർത്തകൻ എന്നും ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരുന്നു .

കോൺഗ്രസ്സിലെ കുട്ടികളുടെ സംഘടനയായ ജവഹർ ബാലജനവേദിയുടെ സംസ്ഥാന ചെയർമാൻ G.V .ഹരിയാണ് പരസ്യമായി R.S.S ന്റെ നേതൃത്വത്തിലുള്ള ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത് Rടടനോടും ബിജെപിയോടുമുള്ള ആഭിമുഖ്യം അറിയിച്ചത്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നു എന്നത് മാത്രമല്ല തന്റെ ഫേസ് ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നുമുണ്ട്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനായാണ് GV ഹരി അറിയപ്പെടുന്നത്. KPCC മെമ്പർ മാരെ തിരഞ്ഞെടുക്കുമ്പോൾ സ്വന്തം ജില്ലയായ തിരുവനന്തപുരത്തെനേതാക്കന്മാർ ഗ്രൂപ്പ് വ്യത്യാസം മറന്ന് Rടടമായുള്ള അവിശുദ്ധ ബന്ധം കാരണം ഹരിയെ മാറ്റി നിർത്തിയിരുന്നു. രമേശ് ചെന്നിത്തല നേരിട്ട് കാസർഗോഡ് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാടു നിന്ന് KPCC മെമ്പറാക്കാൻ ശ്രമം നടത്തിയിരുന്നു. പ്രാദേശിക നേതാക്കന്മാരും പ്രവർത്തകരും രാജി ഭീഷണി മുഴക്കുകയും AICC ക്ക് പരാതി പ്രളയവുമായപ്പോൾ രമേശ് ചെന്നിത്തലക്ക് തലക്കാലം ഹരിയെ മാറ്റി നിർത്തേണ്ടി വന്നു.ഉന്നതരായ നേതാക്കന്മാരുടെ അറിവും ശക്തമായ പിന്തുണയും ഇല്ലാതെ കോൺഗ്രസ്സിലെ പോഷക വിഭാഗത്തിന്റെ സംസ്ഥാന നേതാവിന് ഇങ്ങിനെ ചെയ്യാൻ കഴിയില്ല എന്നത് ഉറപ്പാണ്. CPM -BJP അവിശുദ്ധ ബന്ധമുണ്ടെന്നുള്ള ആരോപണം കോൺഗ്രസ്സ് ഉയർത്താൻ തുടങ്ങിയപ്പോൾ തൊട്ടു തന്നെയാണ് GV ഹരി RSS പരിപാടിയിൽ സംബന്ധിക്കുന്നതും എന്നത് ആസുത്രിതമാണെന്ന് വ്യക്തമാണ്.അതിനാൽ വെടക്കാക്കി ബൽറാമിനെ പുറത്താക്കി ബിജെപിയിൽ എത്തിക്കുക എന്ന ചില കോൺഗ്രസുകാരന്റ്റെ നീക്കവും ഇപ്പോൾ ഉണ്ട് എന്നാണ് സോഷ്യൽ മീഡിയായുടെ കണ്ടെത്തൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു  പോസ്റ്റ് :
“കോൺഗ്രസിനുള്ളിൽ സംഘ് പരിവാർ മുഖമാണ് വി ടി . അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ടു ബി ജെ പിയിലേക്ക് എന്നായിരുന്നു വി ടിയുടെ നേരത്തെ ഉണ്ടായിരുന്ന ലക്‌ഷ്യം എന്ന് അടുപ്പമുള്ളവർ പറഞ്ഞിരുന്നു . എന്നാൽ ഈ അടുത്ത കാലത്ത് എടുത്ത തീരുമാന പ്രകാരം കുറച്ചു കൂടെ നേരത്തെ ആവാം ആ യാത്ര എന്നാണ് വി ടിയോട് അടുപ്പമുള്ളവർ നൽകിയ ഉപദേശം എന്നാണു ഇപ്പോൾ കേൾക്കുന്ന വാർത്ത. കഴിഞ്ഞ വാരം കൊച്ചിയിലെത്തിയ വി ടി മൃദു സംഘ് പരിവാർ സ്വഭാവം വെച്ച് പുലർത്തുന്ന , സംഘ് പരിവാർ സ്ലീപ്പിങ് സെൽ എന്ന് വിളിക്കാവുന്ന ചിലരുമായി ഇതിനെ കുറിച്ച് ചർച്ചയും നടത്തിയത്രെ. പുറത്താക്കപ്പെടുന്ന നേതാവായി പോകുന്നതായിരിക്കും നല്ലതെന്നു ആണത്രേ പുള്ളിയ്ക്ക് കിട്ടിയ ഉപദേശം .

സത്യത്തിൽ അതാണ് നല്ലത്. കോൺഗ്രസിന് കേരളത്തിൽ ഒരു ഭാവിയുമില്ല . കോൺഗ്രസിൽ വി ടിയ്ക്കും ഭാവിയില്ല . വി ടിയും വിഷ്ണുനാഥും ഉണ്ണിത്താനും സുധാകരനുമൊക്കെ ബി ജെ പിയിലെത്തിയാൽ കേരളത്തിൽ ശക്തമായ ഒരു പ്രതിപക്ഷമെങ്കിലും ഉണ്ടാകും . അത്തരമൊരു നീക്കത്തിൽ ആദ്യ ഊഴത്തിൽ തന്നെ വി ടി ഒരു മന്ത്രിയുമാകും .

പിൻകുത്ത് :
//അപരാധം പറഞ്ഞുനടക്കുന്ന വി.ടി.ബലറാമിനെ പ്രതിരോധിക്കാൻ സംഘികൾ കൂ‍ട്ടമായി എത്തിയപ്പോഴേ തോന്നി. സദാർ പട്ടേലിനെ നാണക്കേടുപറഞ്ഞിട്ടും ഒരുനടപടിയുമെടുക്കാത്ത തല്ലിപ്പൊളി കോൺഗ്രസിൽ നിൽക്കുന്നതിനേക്കാൾ ഭേദം ബി.ജെ.പി തന്നെ.//

ഇപ്പോഴത്തെ വിവാദത്തിലൂടെ കോൺഗ്രസിലെ യുവതുർക്കിയടക്കം കോൺഗ്രസിലെ ഫയർ ബ്രാൻഡ് കെ സുധാകരനടക്കം ഒരു പട്ടം ബിജെപിയിൽ എത്തുമെന്നും അതിനായി ചിലർ ചരട് വലി നടത്തുന്നു എന്നും സോഷ്യൽ മീഡിയായി പ്രചാരണം ഉണ്ട് .

Top