ചെങ്ങന്നൂരില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി ബല്‍റാമിനു മാത്രം കസേര

ചെങ്ങന്നൂര്‍ :മെഡിക്കൽ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ നേതാവിനും യുഡിഎഫിനും എതിരെ അതിശക്തമായ പ്രതിഷേധം നടക്കുമ്പോൾ ആ ബില്ലിനെ എതിർത്ത ഏക എൽ എൽ ഇ എന്നതിനാൽ ഹീറോ പരിവേഷത്തിൽ നിൽക്കുന്ന ബൽറാം വീണ്ടും ശ്രദ്ധ കേന്ദ്രമാകുന്നു . ചെങ്ങന്നൂര്‍ യു.ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വിടി ബല്‍റാം എംഎല്‍എയ്ക്ക് സൂപ്പര്‍ ഹീറോ പരിവേഷം നല്‍കി കോണ്‍ഗ്രസ്. ചെങ്ങന്നൂര്‍ മുളക്കുഴ സൗത്ത് മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥിയോടൊപ്പം വേദിയില്‍ വിടിബല്‍റാമിന് മാത്രം കസേര നല്‍കിയാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഒരു പൊതുപരിപാടിയില്‍ ഉദ്ഘാടകന് മാത്രം കസേര നല്‍കിയ കോണ്‍ഗ്രസ് നടപടി ആശ്ചര്യത്തോടെയാണ് അണികള്‍ കണ്ടത്.

യു.ഡി.എഫ്് സ്ഥാനാര്‍ഥി അഡ്വ.ഡി വിജയകുമാര്‍ പ്രസംഗവേദയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിനായി സദസില്‍ ഇരിപ്പിടം ഒരുക്കിയിട്ടില്ലെന്നതും ചിത്രത്തില്‍ വ്യക്തമാണ്. കോണ്‍ഗ്രസിന്റെ മറ്റ് ജില്ലാ മണ്ഡലം ഭാരവാഹികളടക്കം സദസിനു വെളിയില്‍ കസേരിയിലാണ് ഇരിപ്പിടം ഉറപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ ബില്ലില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കാണിച്ച അന്യായത്തെ എതിര്‍ത്ത വിടി ബല്‍റാം എംഎല്‍എ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ സ്ഥാനം അലങ്കരിക്കാനുള്ള പദവി വരെ അദ്ദേഹത്തിനുണ്ടെന്ന് പ്രവര്‍കര്‍ക്കിടയില്‍ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനു പിന്നാലെ മറ്റ് എംഎല്‍എമാരും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വിടി ബല്‍റാമിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സഭയില്‍ മെഡിക്കല്‍ ബില്ലിനെ എതിര്‍ത്ത് വി.ടിയുടെ പ്രസ്താവന ശരിവെക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനടക്കമുള്ളവരുടെയും നിലപാട്. ഇതിനു പിന്നാലെയാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ക്കിടയിലേക്ക് സൂപ്പര്‍താര പതവി നല്‍കി വിടി ബല്‍റാമിനെ മാത്രം തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറക്കിയിരിക്കുന്നത്.

നേരത്തെ സ്വാശ്രയ കോളേജ് വിഷയത്തിൽ ബൽറാമിന് എതിരെ പ്രതികരണവുമായി രംഗത്ത് വന്ന യുവ എം എൽ ഇ മാരും പ്രതിപക്ഷ നേതാവിന്റെ അടുത്ത അനുയായികളും ഗ്രൂപ്പുകാരുമായ അങ്കമാലി എം എൽ എ റോജി എം ജോണിനും ശബരീനാഥ് എം എൽ എ ക്കും എതിരെ പരിഹാസത്തിന്റെ മറുപടിയുമായി ബൽറാം രംഗത്ത് വന്നിരുന്നു .ഉത്തരവാദത്തപ്പെട്ട വേദികളില്‍ ചര്‍ച്ച ചെയ്യാതെ അവസരം നോക്കി പൊതുസമൂഹത്തില്‍ പാര്‍ടിയെ പ്രതിരോധത്തിലാക്കി ‘ഞാന്‍ മാത്രം മാന്യന്‍, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ആദര്‍ശരാഷ്ട്രീയത്തോട് അശേഷം താല്‍പ്പര്യമില്ല. ലൈക്കുകള്‍ക്കും കൈയടിക്കുംവേണ്ടി ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്നും ഒളിച്ചോടാനില്ലെന്നും റോജി എം ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.തന്റെ ഫെയ്‌സ്ബുക്കില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് അതിന് ഒരു കുറിപ്പും നല്‍കി കൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം. ‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്’ എന്നാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലൈക്ക്‌ തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്‌, മൊത്തം ഷോ ഓഫാണ്‌, സഹായിക്കണം ബ്ലീസ്‌ ‘

Top