കൊച്ചി:വാളയാർ പീഡനക്കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് സ്വതന്ത്ര ഏജന്‍സിയെ ഏല്‍പിക്കണം. പൊലീസും പ്രോസിക്യൂഷനും പരാജയമാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി േവണമെന്നും പ്രതിപക്ഷനേതാവ് കണ്ണൂരില്‍ പറഞ്ഞു.അഞ്ചുപേര്‍ പ്രതികളായ കേസില്‍ നാലുപേരെയും പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അട്ടപ്പള്ളം ശെല്‍പുരത്തെ വീട്ടില്‍ പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ലൈംഗിക അതിക്രമത്തിനിരയായിരുന്നുവെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു പ്രകാരമായിരുന്നു പൊലീസ് അന്വേഷണം.
വാളയാര്‍ പീഡനക്കേസില്‍ പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞു.പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആരോപിച്ച് രംഗത്ത് പൊലീസ് അപ്പീലിൽ കാര്യമില്ല.പ്രതികള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍. രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്, വി.മധു പീഡിപ്പിക്കുന്നത് കണ്ടകാര്യം കോടതിയില്‍ പറഞ്ഞിരുന്നു. മൂത്തമകളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും തങ്ങള്‍ക്ക് പൊലീസ് നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നു പെണ്‍കുട്ടികളുടെ അമ്മ.
പൊലീസ് തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്നതായി മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഉന്നത രാഷ്ട്രീയം ബന്ധം പ്രതികള്‍ക്ക് ഉണ്ട്, കോടതിയില്‍ എങ്ങനെ സംസാരിക്കണമെന്ന് ആരും തങ്ങള്‍ക്ക് പറഞ്ഞ് തന്നില്ല. വി.മധു മകളെ പീഡിപ്പിക്കുന്നത് നേരില്‍കണ്ട കാര്യം കോടതിയില്‍ പറഞ്ഞതാണെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.