പോലീസുകാരുടെ വീട്ടില്‍ മാത്രം മോഷണം നടത്തുന്ന ഹൈടെക് കള്ളന്‍; 20 വയസ്സുകാരന്‍ ഒടുവില്‍ കുടുങ്ങി

മുംബൈ: പൊലീസുകാരെ മാത്രം കൊള്ളയടിക്കുന്ന 20കാരനായ കമല്‍ജിത്ത് സിംഗ് എന്നയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍ചൗക്കിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന മോഷണപരമ്പരയിലാണ് ഇയാള്‍ പിടിയിലായത്. ബുധനാഴ്ച്ച ഒരു പൊലീസുകാരന്റെ വീട്ടില്‍ നിന്നും 60 ഗ്രാം സ്വര്‍ണവും 2800 രൂപയും ഇയാള്‍ മോഷ്ടിച്ചു. ഇതിന് പിന്നാലെ മറ്റ് രണ്ട് പൊലീസുകാരുടെ വീട്ടില്‍ കയറുമ്പോഴാണ് പിടിയിലായത്.

എന്നാല്‍ ഇതിന് മുമ്പ് ഇയാള്‍ 59.000 രൂപ മറ്റൊരാളുടെ വീട്ടില്‍ നിന്നും മോഷ്ടിച്ചിരുന്നു. നഗരത്തില്‍ ചെറുപ്പത്തില്‍ തന്നെ നിരവധി മോഷണം കമല്‍ജിത്ത് നടത്തിയതായി വഡല പൊലീസ് വ്യക്തമാക്കി. പൊലീസുകാരുടെ വീട്ടിലും ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സുരക്ഷയ്ക്ക് ആരും ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 15ഓളം പൊലീസുകാരുടെ വീടുകളിലാണ് ഇയാള്‍ മോഷണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇയാളുടെ സഹോദരിയായ ഗുര്‍പ്രീത് കൗര്‍ മയക്കുമരുന്ന് ഇടപാടുകാരിയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ ഇയാള്‍ പൊലീസിന്റെ പിടിയിലായിരുന്നെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. അന്ന് ബൈക്കുള പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്ന് മോഷണം നടത്തിയതിനാണ് പിടിയിലായത്. സര്‍വീസ് തോക്കും 30 തിരകളും പണവും ആയിരുന്നു അന്ന് മോഷ്ടിച്ചത്. ഇതിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി 6 മോഷണങ്ങളും നടത്തി.

Top