വഖഫ് സംരക്ഷണ റാലി: പതിനായിരം പാർട്ടി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരെ പൊലീസ് കേസെടുത്തു. ലീഗ് നേതാക്കൾക്കും കണ്ടാലറിയുന്ന 10,000 പാർട്ടി പ്രവർത്തകർക്കുമെതിരെയാണ് കേസ്. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനാണ് വെള്ളയിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവയുടെ പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ വഖഫ് സംരക്ഷണ റാലി നടത്തിയിരുന്നത്. പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമർശം നടത്തുകയും ചെയ്തതയും പരാതി ഉയർന്നിരുന്നു. വെള്ളയിൽ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ പൊലീസിൻറെ അനുമതിയോടെയാണ് റാലി സംഘടിപ്പിച്ചത് എന്നും ഗതാഗത നിയന്ത്രണം ഉൾപ്പെടെ ക്രമീകരണങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെട്ടിരുന്നതായും എന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി.

Top