‘മീടൂ’ വിൽ കുടുങ്ങിയ വ്ലോഗ്ഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ പോലീസ് കേസെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി.

എറണാകുളം : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ വ്ളോഗറായ ശ്രീകാന്ത് വെട്ടിയാർക്കെതിരേ പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് കേസ്. 

എറണാകുളം സെൻട്രൽ പോലീസാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. സംഭവത്തിൽ  അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചിയിലെ ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് ശ്രീകാന്ത് വെട്ടിയാർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വിവാഹവാഗ്ദാനം നൽകിയായിരുന്നു പീഡനമെന്നും പരാതിയിലുണ്ട്.

ദിവസങ്ങൾക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളിൽ ശ്രീകാന്ത് വെട്ടിയാർക്കെതിരേ നിരവധി ‘മീടൂ’ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങൾ ഉന്നയിച്ചവരിലൊരാളാണ് ഇപ്പോഴത്തെ പരാതിക്കാരി.

Top