ഇരു കൊറിയകള്‍ക്കുമിടയില്‍ നെഞ്ചുരുകി ജപ്പാന്‍ ; പൌരന്മാരെ രക്ഷിക്കാന്‍ ഒരു മുഴം മുന്നേ

ശാലിനി

ടോക്കിയോ: അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറയുന്നത് അദ്ദേഹം നിമിത്തം ഇരു കൊറിയകളും സമാധാന ചര്‍ച്ചകള്‍ ആലോചിക്കുന്നു എന്നാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഒരു യുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം കണക്ക് കൂട്ടുന്നില്ല. എന്നാല്‍ ഇവക്കിടയില്‍ പെട്ട് നെഞ്ചുരുകുകയാണ് അയല്‍ രാജ്യമായ ജപ്പാന്‍. എങ്ങാനും ഒരു യുദ്ധം ഉണ്ടായാല്‍ തങ്ങളുടെ പൌരന്മാരെ എങ്ങനെ രക്ഷിക്കും എന്നാണ് ജപ്പാന്‍ ഇപ്പോള്‍ ആലോചികുന്നത്. ഉടനെയെങ്ങും ഇരു കൊറിയകളും യുദ്ധം ചെയ്തിട്ടല്ല എന്നാലും അര ലക്ഷത്തിലേറെ ജപ്പാന്‍ പൌരന്മാര്‍ തെക്കന്‍ കൊറിയയില്‍ ഉണ്ട് അവരെ രക്ഷിക്കണ്ടേ? അതിനായി ഒരു മുഴം മുന്നേ എറിയുകയാണ് ആ രാജ്യം. കൊറിയയുടെ ആക്രമണം ഉണ്ടായി വിമാനത്താവളങ്ങള്‍ അടക്കുകയാണ് എങ്കില്‍ ജപ്പാനീസ് പൌരന്മാരെ നാട്ടില്‍ എത്തിക്കാനുള്ള കുറുക്കു വഴികളാണ് ജപ്പാന്‍ അന്വേഷിക്കുന്നത് എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദക്ഷിണ കൊറിയയുടെ തുറമുഖമായ ബുസാന്‍ വഴി അമേരിക്കന്‍ പൌരന്മാരെയും ജപ്പാന്‍ പൌരന്മാരെയും രക്ഷിക്കാനാകും എന്നും ബുസാനില്‍ നിന്ന് ജപ്പാന്റെ സുഷിമ ദ്വീപിലേക്ക് വെറും 50 കിലോമീറ്ററെ ഉള്ളൂ എന്നും യു എസ – ജപ്പാന്‍ യുദ്ധക്കപ്പലുകള്‍ ബുസാനില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കണം എന്നും പ്രസിഡന്റ് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളെ താമസിപ്പിക്കാനും ഭക്ഷണവും വെള്ളവും നല്‍കാനും ഏര്‍പ്പാടാക്കി.വിദേശ പൌരന്മാരുടെ സുരക്ഷയ്ക്കായി എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട് എന്നും ജപ്പാന്‍ മുഖ്യ കാബിനറ്റ്‌ സെക്രട്ടറി യോഷിഫിടെ സുക പറഞ്ഞു എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അദ്ദേഹം തയാറായില്ല.

കഴിഞ്ഞ ദിവസം ഇരു കൊരിയകളിലെയും നേതാക്കള്‍ മുഖാമുഖം ഇരുന്നു ചര്‍ച്ച നടത്തിയതില്‍ സംഘര്‍ഷാവസ്ഥ അല്പം അയഞ്ഞിട്ടുണ്ട്. ഈ ചര്‍ച്ചയെ തുടര്‍ന്ന് അടുത്തമാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സില്‍ ഉത്തര കൊറിയ മത്സരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സമാധാന സാഹചര്യം മുന്നില്‍ കണ്ടു വെറുതെ ഇരിക്കാനാകില്ല എന്ന നിലപാട് തന്നെയാണ് ജപ്പാന്. തങ്ങള്‍ പൌരന്മാരുടെ രക്ഷക്ക് വേണ്ടി മുന്നോട്ടു പോകും എന്നും സുക വ്യക്തമാക്കി.

Top