മാനസികരോഗികളുടെ കെയര്‍ഹോമില്‍ അതിക്രമിച്ചു കയറി ആയുധധാരി 19പേരെ കുത്തിക്കൊന്നു

japan

ടോക്കിയോ: മാനസികരോഗാശുപത്രിയില്‍ നടന്ന അക്രമത്തില്‍ 19പേര്‍ കൊല്ലപ്പെട്ടു. കെയര്‍ഹോമില്‍ അതിക്രമിച്ചു കയറിയ ആയുധധാരി 19 പേരെ കുത്തിക്കൊല്ലുകയായിരുന്നു. 24പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജപ്പാനിലെ സാഗമിഹാറ നഗരത്തില്‍ നടന്ന സംഭവത്തില്‍ ഒരു യുവാവാണ് കുറ്റവാളി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് വിവരം. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 യോടെ നടന്ന സംഭവത്തില്‍ സുകുയി യാമായുരി എന്ന സംരക്ഷണ കേന്ദ്രത്തിലെ പൂന്തോട്ടത്തില്‍ കത്തിയുമായി ഒരാള്‍ നില്‍ക്കുന്നതായി ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് താനാണ് കൃത്യം നടത്തിയതെന്ന അവകാശപ്പെട്ട സറ്റോഷി ഇമാറ്റുസു എന്ന 26 കാരന്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാനസീകരോഗികള്‍ നാടിന് ശാപമാണെന്ന് ഇയാള്‍ പ്രാകിയെന്ന് പോലീസുകാര്‍ പറഞ്ഞതായി വാര്‍ത്ത പുറത്തുവിട്ട ക്യോഡോ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കെയര്‍ഹോമില്‍ മൂര്‍ച്ചയേറിയ നിരവധി ആയുധങ്ങള്‍ വെച്ച ഒരു ബാഗുമായിട്ടാണ് അക്രമി എത്തിയതെന്ന് വിവരമുണ്ട്. പിന്നീട് കണ്ടെത്തിയ ബാഗില്‍ ചോരക്കറ പുരണ്ട ആയുധങ്ങളും ഉണ്ടായിരുന്നു. 18 നും 75 നും ഇടയില്‍ 149 പേര്‍ ഇവിടെയുണ്ടായിരുന്നു.

Top